JOIN OUR WHATSAPP GROUP https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs
കണ്ണൂർ: സർവകലാശാല 2021-22 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന് സൂപ്പർ ഫൈനോടുകൂടി 20 /01 /2022 വരെ താവക്കര ക്യാമ്പസ്സിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ട് ഹാജരായി ഓൺലൈനായി അപേക്ഷിക്കാം. .ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0497 -2715 183 , 185 ,189.
യു.ജി, പി.ജി പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ Govt./Aided/Self Financing അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി, പി.ജി, പ്രോഗ്രാമുകളിൽ 2021-22 അധ്യയന വർഷത്തിൽ ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് മാത്രമായി, പ്രവേശനം നേടുന്നതിന് 12.01.2022 വരെ സമയം അനുവദിച്ചിട്ടുണ്ട്. പ്രവേശനത്തിനായി അതാത് കോളേജുകളെ സമീപിക്കേണ്ടതാണ്. കോളേജ് ട്രാൻസ്ഫർ അനുവദിക്കുന്നതല്ല. വിശദാംശങ്ങൾ http://admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 – 2715261, 7356948230
ടൈംടേബിൾ
01.02.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഒക്റ്റോബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
11.01.2022 മുതൽ അരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. റെഗുലർ, മെയ് 2021 പരീക്ഷകളുടെ ഹോൾടിക്കറ്റും നോമിനൽ റോളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം. എ. ഇംഗ്ലിഷ്, എം. എസ് സി. കംപ്യൂട്ടേഷണൽ ബയോളജി (റെഗുലർ/ സപ്ലിമെന്ററി – നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മ പരിശോധനക്കും 20.01.2022 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം. എസ് സി. ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി (റെഗുലർ/ സപ്ലിമെന്ററി – നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 19.01.2022 വരെ അപേക്ഷിക്കാം.