editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ: അപേക്ഷ 8വരെകുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതിഎൻജിനീയറിങ് കോളജിൽ ഡിമാൻഡ് കംപ്യൂട്ടർ സയൻസിന്പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 26, 27 തീയതികളിൽ: ഫലം 26ന് രാവിലെ 9ന്ബിടെക് ലാറ്ററല്‍ എന്‍ട്രിക്കുള്ള ട്രയല്‍ അലോട്ട്മെന്റ്: ഒന്നാം അലോട്മെന്റ് 27ന്പ്ലസ് വൺ (വി.എച്ച്.എസ്.ഇ) വൈറ്റിങ് ലിസ്റ്റ് പ്രവേശനം: അവസാന തീയതി 27

പരീക്ഷാവിജ്ഞാപനം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

Published on : January 06 - 2022 | 7:39 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കണ്ണൂർ: 2020 അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ബി. എ./ ബി. എ. അഫ്സൽ ഉൽ ഉലമ/ ബി.കോം./ ബി. ബി. എ. റെഗുലർ (നവംബർ 2020) പരീക്ഷകൾക്ക് 07.01.2022 മുതൽ 15.01.2022 വരെ പിഴയില്ലാതെയും 18.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 21.01.2022 നകം സർവകലാശാലയിൽ (വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ) സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

12.01.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2021) പരീക്ഷകളുടെ ഹോൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം. ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത ഹാൾടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്.

ടൈംടേബിൾ

11.01.2022 മുതൽ ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ്. റെഗുലർ, മെയ് 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി – നവംബർ 2020), അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (കോവിഡ് സ്പെഷ്യൽ – നവംബർ 2019), ഒന്നാം സെമസ്റ്റർ എൽ.എൽ. എം. (റെഗുലർ – നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മ പരിശോധനയ്ക്കും 18.01.2022 വരെ അപേക്ഷിക്കാം.

സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം എസ് സി ക്ലിനിക്കൽ & കൗൺസിലിംഗ് സൈക്കോളജി (റഗുലർ-നവംബർ 2020) പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ് .
പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 19.01.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

0 Comments

Related News