തിരുവനന്തപുരം: ഈ വർഷത്തെ സെറ്റ് പരീക്ഷ ജനുവരി 9ന് നടക്കും. പരീക്ഷ്യ്ക്ക് അപേക്ഷ സമർപ്പിച്ചവർ അഡ്മിറ്റ് കാർഡ് http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണം. അഡ്മിറ്റ് കാർഡ് തപാൽ മാർഗം ലഭിക്കുന്നതല്ല. എല്ലാ പരീക്ഷാർത്ഥികളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം പരീക്ഷയ്ക്ക് എത്താൻ. അഡ്മിറ്റ് കാർഡും, ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർത്ഥികളെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ല.

0 Comments