പരീക്ഷാവിജ്ഞാപനം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

Jan 3, 2022 at 6:12 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

കണ്ണൂർ: എം.എ. സോഷ്യൽ സയൻസ് ഒഴികെയുള്ള രണ്ടാം സെമസ്റ്റർ ന്യൂ ജെനറേഷൻ പി. ജി. പ്രോഗ്രാമുകളുടെ റെഗുലർ (ഏപ്രിൽ 2021) പരീക്ഷകൾക്ക് 11.01.2022 മുതൽ 13.01.2022 വരെ പിഴയില്ലാതെയും 15.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 19.01.2022 നകം സമർപ്പിക്കണം.

രണ്ടാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് റെഗുലർ (മെയ് 2021) പരീക്ഷകൾക്ക് 06.01.2022 മുതൽ 10.01.2022 വരെ പിഴയില്ലാതെയും 11.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 13.01.2022 നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 14.01.2022 വരെ അപേക്ഷിക്കാം.

ലൈബ്രറി പ്രവർത്തന സമയം

കണ്ണൂർ സർവകലാശാല ഡോ.ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറി 10-01-2022 മുതൽ രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. കൂടുതൽ – വിവരങ്ങൾക്ക് kurequest@kannuruniv.ac.in എന്ന ഇ.മെയിലിലോ 0497 2712584 എന്ന നമ്പറിലോ, അന്വേഷിക്കാവുന്നതാണ്

Follow us on

Related News