editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വീട്ടിലേക്ക് ഒരുമിച്ച് വന്നത് പിഎസ്‌സിയുടെ ഇരട്ട അപ്പോയിന്‍റ്മെന്റ് ലെറ്റര്‍; ഇരട്ടകളുടെ കുടുംബത്തിനിത് ഇരട്ടിസന്തോഷംനബാര്‍ഡില്‍ ഡവലപ്മെന്റ് അസിസ്റ്റന്റായി ചേരാം; 177 ഒഴിവുകള്‍ഭാരത് ഇലക്ട്രോണിക്സില്‍ പ്രൊജക്ട് എന്‍ജിനീയര്‍, ട്രെയിനി തസ്തികകളിലേക്ക് അപേക്ഷിക്കാം; പ്രതീക്ഷിക്കുന്നത് 100 ഒഴിവുകള്‍പ്ലസൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് 26ന്: 30നകം പ്രവേശനം പൂർത്തിയാക്കാൻ ശ്രമംഇന്നത്തെ പരീക്ഷ മാറ്റിവെച്ചു, കണ്ണൂർ സർവകലാശാല പുന:ക്രമീകരിച്ച പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾസ്‌കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിമയനംകൗൺസലിങ് ഡിപ്ലോമ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ: എംജി സർവകലാശാല വാർത്തകൾബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ്, എംഎഡ് അപേക്ഷയിലെ തെറ്റ് തിരുത്താം, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ      ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബർ 27ന്

ലേറ്റ് രജിസ്‌ട്രേഷൻ റാങ്ക്‌ലിസ്റ്റ്, വിവിധ പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Published on : December 23 - 2021 | 8:50 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍, സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ജനറല്‍ ബയോടെക്‌നോളജി, എം.എ. ഫോക്‌ലോര്‍, എം.എസ്.ഡബ്ല്യു., എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, എം.എ. സംസ്‌കൃതം, ഫിലോസഫി, ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, എല്‍.എല്‍.എം. എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷന്‍ ചെയ്തവരുടെ റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് റാങ്ക്‌നില പരിശോധിക്കാം. സര്‍വകലാശാലാ പഠനവകുപ്പുകള്‍, സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം മെറിറ്റടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്.  

എം.എ. ജേണലിസം സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തില്‍ ഒഴിവുള്ള മുസ്ലീം സംവരണ സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 28-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇന്റക്‌സ് മാര്‍ക്ക് 38 വരെയുള്ള പ്രസ്തുത വിഭാഗത്തിലുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  

സിന്റിക്കറ്റ് മീറ്റിങ്

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 30-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ ചേരും.

കായികാധ്യാപക അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (അത്‌ലറ്റിക്‌സ്), അസിസ്റ്റന്റ് പ്രൊഫസര്‍ (ഖോ-ഖോ, കബഡി) അസിസ്റ്റന്റ് പ്രൊഫസര്‍ (ജനറല്‍) തസ്തികകളില്‍ കരാര്‍നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജനുവരി 7-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.  

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ സി.യു.സി.എസ്.എസ്.-പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജനുവരി 5-ന് തുടങ്ങും.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി ഇന്റേണല്‍ പരീക്ഷ ജനുവരി 4-ന് തുടങ്ങും.  

പുനര്‍മൂല്യനിര്‍ണയ ഫലം

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2020 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി മൈക്രോബയോളജി നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ ലിസ്റ്റ്

നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് -19 സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും  രണ്ടാം സെമസ്റ്റര്‍ ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ജനുവരി 4 വരെയും 170 രൂപ പിഴയോടെ 6 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

0 Comments

Related News