പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

ബി.എഡ്. പ്രവേശനം നീട്ടി, പരീക്ഷാവിവരങ്ങൾ, സീറ്റ് ഒഴിവ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Dec 10, 2021 at 5:23 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വിഭാഗത്തില്‍ എം.എ. ഫങ്ഷണല്‍ ഹിന്ദിക്ക് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എം.എ. ഹിന്ദി സാഹിത്യം പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷയുടെ പ്രിന്റ്ഔട്ടും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 14-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. സംവരണ വിഭാഗങ്ങളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പ്രവേശനത്തിന് പരിഗണിക്കും. ഫോണ്‍ 0494 2407392, 9447887384, 9895811679.

ബിഎഡ് പ്രവേശനം നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് 15-ന് വൈകീട്ട് 4 മണി വരെ അപേക്ഷിക്കാം. മാന്റേറ്ററി ഫീസടക്കുന്നതിനുള്ള ലിങ്ക് 15-ന് 3 മണി വരെ ലഭ്യമാകും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

അവസാന വര്‍ഷ അദീബെ-ഫാസില്‍ ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും രണ്ടാം വര്‍ഷ അദീബെ-ഫാസില്‍ പ്രിലിമിനറി ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും 2022 ജനുവരി 5-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്., കോവിഡ് സ്‌പെഷ്യല്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റിൽ.

Follow us on

Related News