പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

അഭിമുഖം മാറ്റി, കോളേജ് അവധി: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

Nov 29, 2021 at 5:44 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അക്വാട്ടിക് കോംപ്ലക്‌സ് സ്വിമ്മിങ് പൂളില്‍ മാനേജര്‍ തസ്തികയിലേക്ക് (നവംബര്‍ 30-ന്) നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. കാലിക്കറ്റ് സര്‍വകലാശാലാ അക്വാട്ടിക് കോംപ്ലക്‌സ് സ്വിമ്മിങ് പൂളില്‍ മാനേജര്‍ തസ്തികയിലേക്ക് നവംബര്‍ 30-ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. 

ക്രിസ്തുമസ് അവധി ഡിസംബര്‍ 24 മുതല്‍

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും സെന്ററുകളുടെയും ഈ അദ്ധ്യയന വര്‍ഷത്തെ ക്രിസ്തുമസ് അവധി ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ ആയിരിക്കുമെന്ന് സര്‍വകലാശാലാ പ്രവേശന വിഭാഗം അറിയിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.വോക് പ്രോഗ്രാമുകളുടെ നവംബര്‍ 2018 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.എ. എ.എഫ്.യു. നവംബര്‍ 2020 പരീക്ഷകളുടെയും രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എ. ഗ്രാഫിക് ഡിസൈന്‍ ആന്റ് ആനിമേഷന്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷ ഡിസംബര്‍ 13-ന് തുടങ്ങും. 170 രൂപ പിഴയോടെ നവംബര്‍ 30 വരെ അപേക്ഷിക്കാം

Follow us on

Related News