പ്രധാന വാർത്തകൾ

പരീക്ഷാഫലം, പ്രാക്ടിക്കൽ, പുതുക്കിയ തീയതി: കേരള സർവകലാശാല വാർത്തകൾ

Nov 27, 2021 at 7:35 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: കേരളസർവകലാശാല 2020 നവംബറിൽ നടത്തിയ ഒന്നും നാലും സെമസ്റ്റർ എം.വി.എ.(പെയിന്റിങ് ആന്റ് ആർട്ട് ഹിസ്റ്ററി), 2021 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ
എം.എഫ്.എ. (പെയിന്റിംഗ് ആന്റ് സ്കൂൾപ്പ്ച്ചർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പുതുക്കിയ പരീക്ഷ തീയതി

കേരളസർവകലാശാല 2021 സെപ്റ്റംബറിൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ എം.വി.എ. (പെയിന്റിംഗ് ആന്റ് ആർട്ട് ഹിസ്റ്ററി) പരീക്ഷകൾ ഡിസംബർ 2
മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

കേരളസർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ സെമസ്റ്റർ ബി.പി.എ.
(ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 2021 ഡിസംബർ 1 ന് തിരുവനന്തപുരം ശ്രീ. സ്വാതി
തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്.സി.
കമ്പ്യൂട്ടർ സയൻസ് സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് പരീക്ഷയുടെ പ്രാക്ടിക്കൽ 2021 ഡിസംബർ 1 മുതൽ 6 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല ആഗസ്റ്റിൽ നടത്തിയ സെമസ്റ്റർ സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് ബി.സി.എ. പരീക്ഷയുടെ പ്രായോഗിക പരീക്ഷ 2021 ഡിസംബർ 1 മുതൽ 4 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 ഒക്ടോബറിൽ നടത്തിയ ബി.എസ്.സി.കമ്പ്യൂട്ടർ സയൻസ്
(ഹിയറിംഗ് ഇംപയേർഡ്) ഡിഗ്രി പരീക്ഷയുടെ എട്ടാം സെമസ്റ്റർ പ്രായോഗിക പരീക്ഷകൾ 2021 ഡിസംബർ 1 മുതലും ആറാം സെമസ്റ്റർ പ്രായോഗിക പരീക്ഷകൾ 2021 ഡിസംബർ 6 മുതലും അതാത് കോളേജിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സ്പെഷ്യൽ പരീക്ഷ

കേരളസർവകലാശാല കോവിഡ്-19 കാരണം ജനുവരി 2021 ലെ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ/ബി.എസ്സി./ബി.കോം. പരീക്ഷകൾ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാർത്ഥികൾ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം 2021 ഡിസംബർ 3നകം സമർപ്പിക്കണം.

\"\"

Follow us on

Related News