editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്കൂൾ വിനോദയാത്രകൾ രാത്രിയിലും: നിർദേശം അവഗണിച്ച് സ്കൂളുകൾയുപി അധ്യാപകർക്കുള്ള “നവാധ്യാപക സംഗമം” 21 മുതൽ: വിശദ വിവരങ്ങൾ അറിയാംകേരള കേന്ദ്ര സർവകലാശാലയിൽ പി.എച്ച്.ഡി പ്രവേശന തീയതി നീട്ടിനാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംബിഎ: അപേക്ഷ 31വരെകൊച്ചിൻ ശാസ്ത്ര
സാങ്കേതിക സർവകലാശാല പ്രവേശന പരീക്ഷ ഏപ്രിൽ 29മുതൽ: അപേക്ഷ നാളെ മുതൽ
എസ്എസ്എൽസി ഐടി പരീക്ഷ: വിശദ വിവരങ്ങൾഡിഗ്രി ഇല്ലാത്തത് ജോലിക്ക് തടസമാണോ?: 6 മാസംകൊണ്ട് ബിരുദം നേടാംകോളേജ് അധ്യാപകരുടെ ശമ്പളക്കുടിശിക മരവിപ്പിച്ചു: നൽകാനുള്ളത് 2123 കോടിസ്‌പോർട്‌സ് സ്‌കൂൾ പ്രവേശന സെലക്ഷൻ 27മുതൽ: സെലക്ഷൻ കേന്ദ്രങ്ങളും തീയതിയും അറിയാംപൊതുവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി ഫിൻലാൻഡ് സഹകരണം: മന്ത്രിതല കൂടിക്കാഴ്ച ഇന്ന്

തൊഴില്‍മേള, പ്രവേശന അലോട്ട്‌മെന്റ്: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

Published on : November 26 - 2021 | 5:32 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനം. വൈസ് ചാന്‍സലര്‍, പ്രൊ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവര്‍ ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നടപടി.
സെക് ഷന്‍ ഓഫീസര്‍ ഷിബുവിനെ മര്‍ദിച്ച പരാതി പോലീസിന് കൈമാറും. സംഭവത്തെക്കുറിച്ച് പ്രൊ വൈസ് ചാന്‍സലര്‍ അധ്യക്ഷനും രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. പരീക്ഷാഭവനിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. രാവിലെ പത്തര മുതല്‍ ഉച്ചക്ക് ഒരു മണി വരെയാകും പ്രവേശനം. ഫ്രണ്ട് ഓഫീസ് സംവിധാനം കാര്യക്ഷമമാക്കും. ഫ്രണ്ട് ഓഫീസില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സൗകര്യവും ഒരുക്കും. വിദ്യാര്‍ഥികളുടെ പരീക്ഷാ വിവരങ്ങള്‍ ഡിജിറ്റല്‍ സ്റ്റുഡന്റ്സ് സെന്ററായ സുവേഗ വഴി നല്‍കും. പരീക്ഷാ ഭവന്‍ ബ്രാഞ്ചുകളില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കും.

സര്‍വകലാശാലയില്‍ തൊഴില്‍മേള

കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്മെന്റ് സെല്ലും ജിടെക്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന തൊഴില്‍മേള നവംബർ 27ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ നടക്കും. രാവിലെ ഒമ്പതരക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.
ഐ.ടി., ബാങ്കിങ്, ഇന്‍ഷൂറന്‍സ്, എജ്യുക്കേഷന്‍, മീഡിയ, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മേഖലകളില്‍ നിന്നായി അമ്പതോളം സ്ഥാപനങ്ങളാണ് ഉദ്യോഗാര്‍ഥികളെ തേടുന്നത്. ഫോണ്‍: 9388183944.

എം.എസ്.ഡബ്ലയു പ്രവേശന അലോട്ട്‌മെന്റ്

2021-22 അധ്യയനവര്‍ഷത്തെ എം.എസ്.ഡബ്ലിയു പ്രോഗ്രാമിന്റെ പ്രവേശന അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലിസ്റ്റിലുള്ളവര്‍ മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് നവംബര്‍ 30-നകം അതത് സെന്ററുകളില്‍ പ്രവേശനം നേടേണ്ടതാണ്   https://admission.uoc.ac.in
ഫോണ്‍: 04942407016, 7017

സ്വിമ്മിങ് പൂള്‍ മാനേജര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വ്വകലാശാലാ അക്വാട്ടിക് കോംപ്ലക്‌സ് സ്വിമ്മിങ് പൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍  മാനേജരുടെ ഒഴിവിലേക്ക്  നവംബര്‍ 30-ന് രാവിലെ 11 മണിക്ക് കായിക പഠന വകുപ്പിലെ മേധാവിയുടെ ചേംബറില്‍ അഭിമുഖം നടത്തും.  പ്രതിമാസ വേതനം 27000/-രൂപ. പുരുഷന്‍മാര്‍ക്ക് മുന്‍ഗണന. യോഗ്യത എം.ബിഎ/സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ എംബിഎ, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം, നീന്തല്‍ പരിജ്ഞാനം.

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നവംബര്‍ 28ന് വൈകുന്നേരം 7.30ന് ഓണ്‍ലൈനായി ചേരും. വിവരങ്ങള്‍ക്ക് https://callicutuniversity.webex.com. Phone: 9496831659.

പുനര്‍മൂല്യനിര്‍ണ്ണയ ഫലം

 രണ്ടാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ തടഞ്ഞുവെച്ച പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

എം.എസ്.സി ബയോകെമിസ്ട്രി (നാഷണല്‍ സ്ട്രീം) നാലാം സെമസ്റ്റര്‍ ജൂണ്‍ 2021(2019 പ്രവേശനം) പരീക്ഷയുടെ അപേക്ഷ പിഴയില്ലാതെ സംബര്‍ ആറ് വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ എട്ട് വരെയും പരീക്ഷാഭവനില്‍ സ്വീകരിക്കും. ഡസര്‍ട്ടേഷന്‍ ഡിസംബര്‍10 ന് സമര്‍പ്പിക്കണം. വൈവ ഡിസംബര്‍ 13ന് നടത്തും.
ഏഴാം സെമസ്റ്റര്‍ ബിആര്‍ക്ക് റഗുലര്‍(2017 സ്‌കീം 2017 പ്രവേശനം ) നവംബര്‍ 2020 പരീക്ഷ ഡിസംബര്‍ ആറ് മുതല്‍ 13  വരെ നടത്തും.

സ്‌പോക്കണ്‍ അറബിക് കോഴ്‌സ്

 ഇസ്ലാമിക് ചെയര്‍ നാല് മാസത്തെ സ്‌പോക്കണ്‍ അറബിക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു 7907529655

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (സിയുസിഎസ്എസ്) നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ 2018 പ്രവേശനം  ബിവോക് സോഫ്‌റ്റ്വെയര്‍ ഡവലപ്‌മെന്റ്, സോഫ്റ്റ് വെയര്‍ ടെക്‌നോളജി, മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷഷന്‍ ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം, ജ്വല്ലറി ഡിസൈനിങ്ങ്, ജെമ്മോളജി, ഫിഷ് പ്രൊസസിങ്ങ് ടെക്‌നോളജി, ഫാഷന്‍ ടെക്‌നോളജി, അക്കൗണ്ടിങ്ങ് ആന്റ് ടാക്‌സേഷന്‍, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഫാഷന്‍ ടെക്‌നോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

0 Comments

Related News