JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
കണ്ണൂർ: സർവകലാശാല പാലയാട് ഡോ.ജാനകി അമ്മാൾ ക്യാമ്പസിലെ ഐ.ടി സെൻറ്ററിൽ എം.സി.എ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനത്തിനായി ജനറൽ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള യോഗ്യരായ വിദ്യാർത്ഥികൾക്ക് 26-11-2021ന് മുൻപായി 9995092159 എന്ന നമ്പറിൽ ബന്ധപ്പെടണം.
എം.എസ്.സി.അപ്ലൈഡ് സുവോളജി – സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ ജന്തുശാസ്ത്ര പഠന വകുപ്പിൽ എം.എസ്.സി. അപ്ലൈഡ് സുവോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ മൂന്നു സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനമാഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29-11-2021ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. ഫോൺ:9847803136.

സമ്പർക്ക ക്ലാസുകൾ
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ നവംബർ 27 ,28 തീയതികളിലായി (Saturday & Sunday 10 am to 4 pm ) എസ്എൻ കോളേജ് കണ്ണൂർ, എൻഎഎസ് കോളേജ് കാഞ്ഞങ്ങാട്, മേരി മാതാ കോളേജ് മാനന്തവാടി, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തും. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.
ടൈംടേബിൾ
08.12.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ കോവിഡ് സ്പെഷ്യൽ (ഏപ്രിൽ 2021) പരീക്ഷകളുടെ ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർവകലാശാല ആസ്ഥാനമാണ് പരീക്ഷാകേന്ദ്രം.
08.12.2021 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി (2007 അഡ്മിഷൻ മുതൽ), ഏപ്രിൽ 2020 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.
