പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഓണ്‍ലൈന്‍ ക്ലാസ്, സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

Nov 23, 2021 at 7:26 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. കോഴ്‌സുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ \’\’സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ യൂണിവേഴ്‌സറ്റി ഓഫ് കാലിക്കറ്റ്\’\’ എന്ന ഔദ്യോഗിക വിലാസത്തില്‍ യൂട്യൂബില്‍ ലഭിക്കും. സിലബസ്, ചോദ്യശേഖരം, പഠന സാമഗ്രികള്‍ എന്നിവ വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോണ്‍ 0494 2407356, 7494, sdeuoc.ac.in

എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശന പരീക്ഷയുടെ പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് പഠനവിഭാഗം വെബ്‌സൈറ്റില്‍ (https://politicalscience.uoc.ac.in) പ്രസിദ്ധീകരിച്ചു. ഓപ്പണ്‍ മെറിറ്റ് ഷുവര്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 25-ന് രാവിലെ 10 മണിക്കും വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഉച്ചക്ക് 2 മണിക്കും അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ നേരിട്ട് ഹാജരാകണം. അഭിമുഖത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പ്രവേശനം നല്‍കുന്നതല്ല. കോവിഡ്-19 ബാധിതര്‍ ഓഫീസില്‍ മുന്‍കൂട്ടി അറിയിക്കേണ്ടതും മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം യഥാസമയം സമര്‍പ്പിക്കേണ്ടതുമാണ്. പ്രവേശനത്തിന് അര്‍ഹരായവര്‍ക്കുള്ള മെമ്മോ ഇ-മെയിലില്‍ അയക്കും. ഫോണ്‍ 0494 2407388, polhod@uoc.ac.in

\"\"

ഹാള്‍ടിക്കറ്റ്

നവംബര്‍ 29-ന് ആരംഭിക്കുന്ന എസ്.ഡി.ഇ. ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മാര്‍ക്ക് ലിസ്റ്റ്

മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കോളേജുകളില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ സഹിതം കോളേജില്‍ ഹാജരായി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.

\"\"

പരീക്ഷാ അപേക്ഷ

2014, 2015 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി, മാത്തമറ്റിക്‌സ്, പോളിമര്‍ കെമിസ്ട്രി, ജനറല്‍ ബയോടെക്‌നോളജി, സൈക്കോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 3 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2020 പരീക്ഷയുടെയും എസ്.ഡി.ഇ. ഫൈനല്‍ എം.എ. സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍) ഏപ്രില്‍ 2020 പരീക്ഷയുടെയും  പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

നാല്, അഞ്ച്, ഒമ്പത്, പത്ത് സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി കോവിഡ്-19 സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

\"\"

Follow us on

Related News