പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

കാലിക്കറ്റ് സർവകലാശാല അന്തര്‍കലാലയ കായികമേള : അത്‌ലറ്റിക്സ് മത്സരങ്ങൾ കോഴിക്കോട്

Nov 11, 2021 at 2:09 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ പുരുഷ-വനിതാ അത്‌ലറ്റിക്സ് മത്സരത്തിന് കോഴിക്കോട് ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ആതിഥേയരാകും. ജനുവരി അഞ്ച് മുതല്‍ ഏഴ് വരെയാണ് മത്സരങ്ങള്‍. പുരുഷ വിഭാഗം ഫുട്ബോള്‍ മത്സരത്തിന് ഡിസംബര്‍ 28 മുതല്‍ 31 വരെ കോഴിക്കോട് ദേവഗിരി കോളേജും വനിതാ ഫുട്ബോളിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജും വേദിയാകും. ജനുവരി 24, 25 തീയതികളിലാണ് മത്സരം. പുരുഷ ക്രിക്കറ്റ് തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ഫെബ്രുവരി ഒന്ന് മുതല്‍ നാല് വരെയും വനിതകളുടേത് സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് കോളേജില്‍ ജനുവരി 11 മുതല്‍ 14 വരെ തീയതികളിലുമാണ് നടക്കുക. പുരുഷ ഹാന്‍ഡ് ബോള്‍, പുരുഷ-വനിതാ ബോക്സിങ് (ജനുവരി 19,20,21), ടെന്നീസ് (ഫെബ്രുവരി 17,18) സോഫ്റ്റ് ടെന്നീസ് (ഫെബ്രുവരി 24, 25) മത്സരങ്ങള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി ആതിഥ്യം വഹിക്കും. ഇത്തവണ അഖിലേന്ത്യാ പുരുഷ ഹാന്‍ഡ് ബോള്‍, കോഫ് ബോള്‍, സോഫ്റ്റ് ബേസ് ബോള്‍ മത്സരങ്ങളും കാലിക്കറ്റ് സര്‍വകലാശാലയിലാണ് നടത്തുക. ദക്ഷിണമേഖലാ പുരുഷ ഹാന്‍ഡ്ബോളിനും കാലിക്കറ്റ് വേദിയാകും.

\"\"


അന്തര്‍കലാലയ മത്സരങ്ങളുടെ വേദി നിശ്ചയിക്കുന്ന യോഗം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വിവിധ കായികമത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ നിയമാവലി പുസ്തകത്തിന്റെ പ്രകാശനവും വി.സി. നിര്‍വഹിച്ചു. ബിരുദവിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന കായിക സാക്ഷരതാ പദ്ധതിയായ \’കോഫെ\’ യില്‍ ഭിന്നശേഷിക്കാരെക്കൂടി പങ്കാളികളാക്കണമെന്ന് വി.സി. അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സിന്‍ഡിക്കേറ്റിന്റെ കായിക സ്ഥിരംസമിതി കണ്‍വീനര്‍ അഡ്വ. ടോം കെ. തോമസ് അധ്യക്ഷനായി. കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഉപമേധാവി ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, കോളേജുകളിലെ കായികാധ്യാപക സംഘടനാ പ്രസിഡന്റ് നാരായണ മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

\"\"

Follow us on

Related News

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

മലപ്പുറം: കായിക മേളകൾക്കായ്വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊ തുവിദ്യാഭ്യാസ...