പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

Nov 27, 2025 at 10:08 am

Follow us on

തിരൂർ: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തുഞ്ചന്റെ മണ്ണിൽ വർണ്ണോജ്വലമായ തുടക്കം. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ ഐഎഎസ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് തുടക്കമായി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ സി എ സന്തോഷ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ സി ആർ പ്രസാദ് മുഖ്യാതിഥിയായി. പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എ അബൂബക്കർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ്, എസ്ഐഇടി ഡയറക്ടർ ബി അബുരാജ്, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പി വി റഫീഖ്, മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ബിയാട്രിസ് മരിയ പി എക്സ്,ഡി.ഡി ധന്യ, ഡയറ്റ് പ്രിൻസിപ്പാൾ ബാബു വർഗീസ്, ഡിപിസി അബ്ദുൽ സലീം, തിരൂർ വിദ്യാഭ്യാസ ഓഫീസർ എസ് സുനിത, എഇഒ ആർ പി ബാബുരാജ്, പ്രിൻസിപ്പാൾ എം സി രഹന, ഹെഡ്മാസ്റ്റർ ടി വി ദിനേശ്,
വിദ്യാഭ്യാസ വകുപ്പ് ജോയിൻറ് ഡയറക്ടർ എ അബൂബക്കർ സ്വീകരണ കമ്മിറ്റി കൺവീനർ വി റഷീദ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മനോജ് ജോസ്,
ഇ പി എ ലത്തീഫ്, കെ.സിജു, മൻസൂർ മാടപ്പാട്ട്,
കെ സനോജ്, ഡാനിഷ് കെ, ഡോ. എ.സി പ്രവീൺ , ബിജു കെ. വടാത്ത് എന്നിവർ പ്രസംഗിച്ചു.

Follow us on

Related News