JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന എ.സി.ആർ. ലാബുകളിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ലാബ് ടെക്നീഷ്യൻ ഗ്രേഡ് II: യോഗ്യത: ബി.എസ്.സി. എം.എൽ.ടി./ഡി.എം.എൽ.ടി. കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. കെ.എച്ച്.ആർ.ഡബ്ല്യു.എസ്.എ.സി.ആർ. ലാബുകളിൽ പ്രവൃത്തിപരിചയമോ പരിശീലനമോ നേടിയവർക്ക് മുൻഗണന. പ്രായപരിധി: 45 വയസ്സ്. ശമ്പളം: 16,000 രൂപ.
ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II: യോഗ്യത: വി.എച്ച്.എസ്.ഇ. എം. എൽ.ടി. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. കെ.എച്ച്.ആർ.ഡബ്ല്യു.എസ്.എ.സി.ആർ. ലാബുകളിൽ പ്രവൃത്തിപരിചയമോ പരിശീലനമോ നേടിയവർക്ക് മുൻഗണന. പ്രായപരിധി: 45 വയസ്സ്. ശമ്പളം: 14,000 രൂപ
ആശുപത്രികളും ഒഴിവുകളുടെ എണ്ണവും താഴെ ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം 18, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 5, ഗവ. ജനറൽ ആശുപത്രി, തിരുവനന്തപുരം 1, ഗവ. വിക്ടോറിയ ആശുപത്രി, കൊല്ലം 3, ഗവ.താലൂക്കാശുപത്രി, ഹരിപ്പാട് 2, ഗവ. മെഡിക്കൽ കോളേജ്, കോട്ടയം 3, ഗവ. മെഡിക്കൽ കോളേജ്, മഞ്ചേരി 4, ഗവ. മെഡിക്കൽ കോളേജ്, പയ്യന്നൂർ 2, ഗവ. താലൂക്കാശുപത്രി, കൂത്തുപറമ്പ്1, ഗവ. ആശുപത്രി, കാഞ്ഞങ്ങാട് 2.
വിശദവിവരങ്ങൾക്കായി http://khrws.kerala.gov.in . സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 ആണ്.

0 Comments