പ്രധാന വാർത്തകൾ
കേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാമലയാളത്തിന് നല്ല മാർക്കുള്ളവർക്ക് സ്കോളർഷിപ്പ്: സർക്കുലർ ഉടൻ

ട്രാൻസിലേഷണൽ എൻജിനിയറിങ്ങിൽ ഇന്റർഡിസിപ്ലിനറി എം.ടെക്: പ്രവേശനം ആരംഭിച്ചു

Nov 9, 2021 at 4:30 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: ഇന്റർ ഡിസിപ്ലിനറി വിദ്യാഭ്യാസ മേഖലയിൽ എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ് നടത്തുന്ന ട്രാൻസിലേഷണൽ എൻജിനിയറിങ് ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഏഴാമതു ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ട്രാൻസിലേഷണൽ റിസർച്ച് ആൻഡ് പ്രഫഷണൽ ലീഡർഷിപ് സെന്റർ വഴി സംഘടിപ്പിക്കുന്ന കോഴ്സിന്റെ ആറു ബാച്ചുകൾ ഇതിനകം പരിശീലനം പൂർത്തിയാക്കി. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു വിദേശ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഐ.ഐ.ടികളിലും സ്‌റ്റൈപെന്റോടെയുള്ള ഇന്റേൺഷിപ്പിന് അവസരം ലഭിക്കുമെന്നതും കോഴ്സിന്റെ പ്രത്യേകതയാണ്.

\"\"


അടിസ്ഥാന പഠനത്തിനൊപ്പം വിവിധ തലങ്ങളിലേക്കുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തെക്കുറിച്ചു പഠിക്കാൻ വിദ്യാർഥികളെ പര്യാപ്തമാക്കുന്ന കോഴ്സിൽ അനുഭവപരമായ പഠനത്തിനും പ്രായോഗിക പ്രവർത്തനങ്ങൾക്കുമാണു കൂടുതൽ ഊന്നൽ നൽകുന്നത്. വാട്ടർ ക്വാളിറ്റി മോഡലിങ്, എനർജി എൻവയോൺമെന്റ് ആൻഡ് സസ്റ്റാൻഷ്യബിൾ ഡെവലപ്മെന്റ്, ദുരന്ത നിവാരണത്തിലെ ജിയോ ഇൻഫർമാറ്റിക്സ്, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജസ്രോതസുകൾ, അപ്ലൈഡ് ഹൈഡ്രോളജി, വ്യാവസായിക മാലിന്യ സംസ്‌കരണം, നഗരപരിസ്ഥിതി, മാലിന്യത്തിൽനിന്നുള്ള ഊർജോത്പാദനം, റിലയബിലിറ്റി എൻജിനിയറിങ്, സ്മാർട്ട് ഗ്രിഡ് ടെക്നോളജിയും ആപ്ലിക്കേഷനുകളും, ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ ഓഫ് പവർ സിസ്റ്റംസ്, ക്ലൗഡ് കംപ്യൂട്ടിങ്, ബയോമെഡിക്കൽ സിഗ്‌നൽ പ്രോസസിങ്, പാറ്റേൺ റെക്കഗ്‌നേഷൻ ആൻഡ് മെഷീൻ ലേണിങ്, അഡാപ്റ്റിവ് സിഗ്‌നൽ പ്രോസസിങ് തുടങ്ങിയ വിവിധ വിഷയങ്ങൾ കോഴ്സിന്റെ ഭാഗമായി തെരഞ്ഞെടുക്കാം.

\"\"

വിദ്യാർഥികൾക്ക് താത്പര്യമനുസരിച്ച് ഒരു കോഴ്സ് തെരഞ്ഞെടുക്കാനാകും.
45,000 രൂപയാണു സെമസ്റ്റർ ട്യൂഷൻ ഫീസ്. ഇന്റേൺഷിപ്പുകൾ, ഐടിഐ സന്ദർശനങ്ങൾ, സോഷ്യൽ റെസ്പോൺസിബിലിറ്റി ക്യാംപുകൾ, വ്യാവസായിക സന്ദർശനങ്ങൾ, ഗവേഷണത്തിനുള്ള സഹായം തുടങ്ങിയവയും കോഴ്സിന്റെ ഭാഗമായി ലഭിക്കും. കൂടുതൽ വിവരങ്ങൾ http://tplc.gecbh.ac.in, http://gecbh.ac.in, http://ecoloop360.com, http://alphavogue.org, http://nestabide.com എന്നിവയിൽ ലഭിക്കും.

Follow us on

Related News