പ്രധാന വാർത്തകൾ

പിജി, ബിഎഡ് പ്രവേശനം: സംവരണ അലോട്‌മെന്റ്

Nov 6, 2021 at 6:12 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദാനന്തര – ബിരുദ പ്രോഗ്രാമുകളിലേക്കും ട്രെയിനിങ് കോളേജുകളിൽ നടത്തുന്ന ബി.എഡ് പ്രോഗ്രാമിലേക്കും പ്രവേശനത്തിനായി പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളുടെ ആദ്യ പ്രത്യേക അലോട്‌മെന്റ് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. പ്രത്യേക അലോട്‌മെന്റിൽ സീറ്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹീതം നവംബർ 10ന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട കോളേജിൽ ഹാജരായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്‌മെന്റ് റദ്ദാകും. പ്രത്യേക അലോട്‌മെന്റ് പ്രകാരം കോളേജുകളിൽ പ്രവേശനം നേടുന്ന കുട്ടികൾ ഓൺലൈനായി അടയ്ക്കുന്ന യൂണിവേഴ്‌സിറ്റി ഫീസിന് പുറമെ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ള ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം. മുൻ അലോട്‌മെന്റുകളിൽ അലോട്‌മെന്റ് ലഭിച്ച് താൽക്കാലികപ്രവേശനമെടുത്തവരുൾപ്പെടെ എല്ലാ വിഭാഗം എസ്.സി./ എസ്.ടി. അപേക്ഷകരും അലോട്‌മെന്റ് ലഭിച്ച കോളേജുകളിൽ നവംബർ 10ന് വൈകുന്നേരം നാലിന് മുൻപ് സ്ഥിര പ്രവേശനം നേടണം. മുൻ അലോട്‌മെന്റുകളിൽ താൽക്കാലിക/ സ്ഥിരപ്രവേശമെടുത്ത് നിൽക്കുന്നവർക്ക് പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കായുള്ള ഒന്നാം സ്‌പെഷൽ അലോട്‌മെന്റിൽ സീറ്റ് ലഭിച്ചിട്ടുണ്ടെങ്കിൽ അവർ നിലവിൽ ലഭിച്ച അലോട്‌മെന്റിൽ തന്നെ പ്രവേശനമെടുക്കണം. ഇത്തരക്കാരുടെ മുൻ അലോട്‌മെന്റ് ഇതിനകം റദ്ദായിട്ടുള്ളതാണ്.

\"\"

Follow us on

Related News