പ്രധാന വാർത്തകൾ
ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധംപ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽസിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെനാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയുംഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ലഅഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

മദർതെരേസ സ്‌കോളർഷിപ്പ്: നവംബർ 20വരെ സമയം

Nov 2, 2021 at 11:51 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്‌സിംഗ് ഡിപ്ലോമ/പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പ്. സർക്കാർ അംഗീകൃത സെൽഫ് ഫിനാൻസിങ് നേഴ്‌സിങ് കോളേജു കളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കണം.

\"\"

പ്ലസ് ടൂ പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള  എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. കോഴ്‌സ് ആരംഭിച്ചവർക്കും/രണ്ടാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്.  ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ  വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 50 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്‌കോളർഷിപ്പ് നൽകുന്നതാണ്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം. http://minoritywelfare.kerala.gov.in എന്ന വകുപ്പ് വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 ആണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2300524 എന്ന നമ്പറിൽ ബന്ധപ്പെടുക.

\"\"

Follow us on

Related News