editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കൈറ്റ് വിക്ടേഴ്‌സിൽ കെൽസ ക്വിസ് നാളെ മുതൽവിദൂരവിദ്യാഭ്യാസ വിഭാഗം കലാമേളക്ക് നാളെ തുടക്കം: കായികമേളയിൽ മലപ്പുറം ജേതാക്കള്‍പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം: അപേക്ഷ ഫെബ്രുവരി 15വരെതൊഴിലധിഷ്ഠിത പരിശീലനം, സെൻട്രൽ പോളിടെക്‌നിക്‌ പ്രവേശനം, ക്ലിനിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്സ്സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടിപത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്‌ട്രേഷൻ തുടങ്ങിഎസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ മാർച്ച് 2വരെ: ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിന് അപേക്ഷിക്കാംകെടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.51 ശതമാനം വിജയംഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം

ബിരുദ പ്രവേശന സ്‌പെഷ്യല്‍ അലോട്ട്‌മെന്റ, സ്പെഷ്യൽ പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

Published on : November 02 - 2021 | 4:21 pm

.

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തേഞ്ഞിപ്പലം: 2021-22 അധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള രണ്ടാം സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് 5-ന് വൈകീട്ട് 4 മണിക്കു മുമ്പായി അതത് കോളേജുകളില്‍ ഹാജരായി പ്രവേശനം നേടണം. അലോട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് ലോഗിനില്‍ പരിശോധിക്കാം. വിശദവിവരങ്ങള്‍ക്ക് പ്രവേശന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (https://admission.uoc.ac.in)

ദേശീയ സാമ്പത്തികശാസ്ത്ര സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ അരണാട്ടുകര ജോണ്‍മത്തായി സെന്റര്‍, സാമ്പത്തികശാസ്ത്ര പഠനവിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേയുടെ ഭാഗമായി 2-ന് നടന്ന സെമിനാര്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. മദ്രാസ് സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് മുന്‍ ഡയറക്ടറും ഏണസ്റ്റ് യംഗ് ഇന്ത്യ ചീഫ് പോളിസി അഡൈ്വസറുമായ പ്രൊഫ. ഡി.കെ. ശ്രീവാസ്തവ ‘ഇന്ത്യയുടെ അന്തര്‍സംസ്ഥാന ധനകാര്യ ബന്ധങ്ങള്‍ – രണ്ടാം തലമുറ സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച് ചില ചിന്തകള്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം.എ. ഉമ്മന്‍ അക്കാദമിക് ഓര്‍മകള്‍ കുട്ടികളുമായി പങ്കുവെച്ചു. പ്രശസ്ത സാമ്പത്തികശാസ്ത്ര വിദഗ്ധരും ഗവേഷകരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ ഡയറക്ടര്‍ പ്രൊഫ. കെ.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വകുപ്പ് മേധാവി ഡോ. പി. സബീന ഹമീദ് സ്വാഗതവും പ്രൊഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.പി. റജുല ഹെലന്‍ നന്ദിയും പറഞ്ഞു.

അഭിമുഖം മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ കായിക വിഭാഗത്തില്‍ ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, സോഫ്റ്റ് ബോള്‍ കോച്ച് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്ക് 6-ന് നടത്താന്‍ നിശ്ചയിച്ച അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കോളേജ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കു വേണ്ടി ഇ-കണ്ടന്റ് ഡവലപ്‌മെന്റ് ആന്റ് ഓണ്‍ലൈന്‍ പെഡഗോഗി വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 1 വരെ നടക്കുന്ന പരിശീലനത്തിന് 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആന്ത്രോപോളജി, കൊമേഴ്‌സ്, മാനേജ്‌മെന്റ്, എക്കണോമിക്‌സ്, ജിയോഗ്രഫി, ഹിസ്റ്ററി, ലോ, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി അദ്ധ്യാപകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0494 2407350, 351 (ugchrdc.uoc.ac.in)

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

1995-നോ ശേഷമോ വാര്‍ഷികാടിസ്ഥാനത്തില്‍ ബിരുദകോഴ്‌സ് പൂര്‍ത്തീകരിച്ച് എല്ലാ  പരീക്ഷാവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന സപ്തംബര്‍ 2021 പാര്‍ട്ട്-1, പാര്‍ട്ട്-2 ഒറ്റത്തവണ റഗുലര്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് 30 വരെ അപേക്ഷിക്കാം. അല്‍ഫാ ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ ഓണ്‍ലൈനായും അല്ലാത്തവര്‍ നേരിട്ടും അപേക്ഷിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപ വീതവുമാണ് പരീക്ഷാ ഫീസ്. ചലാന്‍ റസീറ്റ് സഹിതം അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി ഡിസംബര്‍ 4-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം. പരീക്ഷാ കേന്ദ്രവും സമയവും പിന്നീട് പ്രഖ്യാപിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

2004 മുതല്‍ 2015 വരെ പ്രവേശനം ബി.എച്ച്.എം. കോഴ്‌സ് പൂര്‍ത്തീകരിച്ച് എല്ലാ  പരീക്ഷാവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന സപ്തംബര്‍ 2021 ഒന്ന് മുതല്‍ നാല് വരെയുള്ള വര്‍ഷത്തെ പേപ്പറുകളുടെ ഒറ്റത്തവണ റഗുലര്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് 30 വരെ അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് ഓരോ വര്‍ഷത്തിനും 500 രൂപയും അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപ വീതവുമാണ് പരീക്ഷാ ഫീസ്. ചലാന്‍ റസീറ്റ് സഹിതം അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി ഡിസംബര്‍ 4-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം. സര്‍വകലാശാലാ കാമ്പസിലാണ് പരീക്ഷാ കേന്ദ്രം, ടൈംടേബിള്‍ പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ.

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പില്‍ എ.ബി.എ. കോഴ്‌സില്‍ എസ്.ടി. വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ അപേക്ഷയുടെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം രക്ഷകര്‍ത്താവിനൊപ്പം 5-ന് രാവിലെ 11 മണിക്ക് മുമ്പായി പഠനവകുപ്പില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്. എസ്.ടി. വിഭാഗത്തിന്റെ അഭാവത്തില്‍ എസ്.സി. വിഭാഗത്തെ പരിഗണിക്കും. രജിസ്‌ട്രേഷന്‍ ലിങ്ക് വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407363  

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

അവസാനവര്‍ഷ പാര്‍ട്ട്-1 ബി.ഡി.എസ്. ഏപ്രില്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 12-ന് ആരംഭിക്കും. എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ്, എക്കണോമിക്‌സ്, എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റസയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി എന്നിവയുടെ ടൈംടേബിള്‍ പിന്നീട് അറിയിക്കും.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹോം സയന്‍സ് (ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്), മൈക്രോബയോളജി, സുവോളജി, ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈന്‍, ഫിസിക്‌സ്, ബോട്ടണി, അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2020 പരീക്ഷകളുടേയും ഒന്നാം സെമസ്റ്റര്‍ ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ എം.എസ് സി. ഹോം സയന്‍സ് (ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ്), അക്വാ കള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോ ബയോളജി ഏപ്രില്‍ 2021 പരീക്ഷകളുടേയും പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

0 Comments

Related News