പ്രധാന വാർത്തകൾ

മലയാള സർവകലാശാലയ്ക്ക് ഇന്ന് ഒൻപതാം പിറന്നാൾ: ആസ്ഥാനമന്ദിരം ഇന്നും സ്വപ്നം

Nov 1, 2021 at 10:19 am

Follow us on

തിരൂർ: കേരളപ്പിറവി ദിനത്തിൽ ഒൻപതാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാള സർവകലാശാല. 2012ൽ കേരളപ്പിറവി ദിനത്തിലാണ് ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയിൽ ഊന്നിയുള്ള പഠനങ്ങൾക്കായിസർവകലാശാല രൂപീകൃതമായത്. 10 ബിരുദാനന്തര ബിരുദ കോഴ്സുകളും പിഎച്ച്ഡി കോഴ്സുകളുമായി തലയെടുപ്പോടെ നിൽക്കുകയാണ് തിരൂരിലെ മലയാള സർവകലാശാല. 9 വർഷം പൂർത്തിയാക്കിയിട്ടും മലയാള സർവകലാശാലയ്ക്ക് സ്വന്തമായി ആസ്ഥാനമന്ദിരം ഒരുങ്ങിയില്ല. തിരൂർ തുഞ്ചൻ കോളജിനു കീഴിലെ 5ഏക്കർ സ്ഥലത്ത് താൽക്കാലിക കെട്ടിടം ഒരുക്കിയാണ് സർവകലാശാല പ്രവർത്തനമാരംഭിച്ചത്. സർവകലാശാലയ്ക്ക് തിരൂരിൽ സ്വന്തം സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടിരുന്നു. ഒടുവിൽ
വെട്ടം മാങ്ങാട്ടിരിയിൽ കണ്ടെത്തിയ 12 ഏക്കർ സ്ഥലവും വിവാദത്തിൽപ്പെട്ടു കിടക്കുകയാണ്. ഈ സ്ഥലത്ത് ആസ്ഥാനം
നിർമിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ 4 കോടി അനുവദിച്ചിരുന്നു. 20
കോടിയുടെ സർവ്വകലാശാല സമുച്ചയ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും നീണ്ടു പോകുകയാണ്.

\"\"
\"\"

Follow us on

Related News