പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

സൈബർശ്രീ സി-ഡിറ്റിൽ സൗജന്യ പരിശീലനം: 1000 രൂപ സ്റ്റൈപ്പൻഡ്

Sep 30, 2021 at 9:30 am

Follow us on

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും ആവശ്യമായ മത്സരപരീക്ഷകളിൽ പട്ടികജാതി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായി പരിശീലനം നൽകുന്നു.

വിദ്യാർഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപെന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ 3 വർഷ ഡിപ്ലോമ/ എൻജിനിയറിംഗ് എന്നിവയിലൊന്ന് പാസായവർക്കും കോഴ്സ് പൂർത്തീകരിച്ചവർക്കും അവസരം ലഭിക്കും. പ്രായ പരിധി 18 നും 26 നും മദ്ധ്യേ.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സൈബർശ്രീ സെന്റർ, സി-ഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല പി ഒ, തിരുവനന്തപുരം 695015 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ഒക്ടോബർ എട്ടിന് മുൻപ് അയയ്ക്കണം. അപേക്ഷകൾ www.cybersri.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ 0471-2933944, 9947692219, 9447401523.

TRAINING WITH STIPEND

The candidates selected for any training will be provided with monthly stipend as sanctioned by the Scheduled Caste Development Department.

Follow us on

Related News