പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെകാലിക്കറ്റ്‌ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 7വരെപുതുക്കിയ പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും ലഭ്യം: ലിങ്ക് കാണാംപ്ലസ് വൺ പ്രവേശനം: അപേക്ഷ തിരുത്തലുകൾക്ക് ഇന്ന് 5വരെ അവസരംജൂലൈ 4ന് കോളജുകളിൽ പ്രവേശനോത്സവം: 4 വർഷ ബിരുദത്തിന് വിപുലമായ തുടക്കംപുതിയ അധ്യയന വർഷം: സ്കൂൾ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങിഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ജൂൺ മുതൽ: മന്ത്രി വി.ശിവൻകുട്ടികെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ‘സ്റ്റെപ്സ്’ വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നുKEAM 2024: ആദ്യത്തെ ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ 5 മുതൽ

കാലിക്കറ്റ് ബിരുദ പ്രവേശനം: മൂന്നാം അലോട്ട്‌മെന്റ് നേടിയവർ 30നകം പ്രവേശനം നേടണം

Sep 23, 2021 at 6:49 pm

Follow us on

തേഞ്ഞിപ്പലം: ഈ അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും 30-ന് വൈകീട്ട് 3 മണിക്കു മുമ്പായി സ്ഥിരം പ്രവേശനം എടുക്കണം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസ് അടച്ചതിനു ശേഷമാണ് പ്രവേശനം എടുക്കേണ്ടത്. ഓരോ കോളേജിലും രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം താല്‍ക്കാലിക പ്രവേശനം നേടിയവരും എന്നാല്‍ മൂന്നാം അലോട്ട്‌മെന്റില്‍ മാറ്റമൊന്നുമില്ലാത്തവര്‍ നിര്‍ബന്ധമായും സ്ഥിരം പ്രവേശനമെടുക്കണം. മാന്റേറ്ററി ഫീസ് അടക്കുന്നതിനുള്ള സൗകര്യം 30-ന് വൈകീട്ട് 3 മണി വരെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശനത്തിനായി കോളേജുകള്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് സ്ഥിരം പ്രവേശനമെടുക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. https://admission.uoc.ac.in

\"\"

Follow us on

Related News