വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

പരീക്ഷയിൽ മാറ്റമില്ല, സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

Published on : September 08 - 2021 | 4:35 pm

തേഞ്ഞിപ്പലം: നാളെ തുടങ്ങുന്ന എല്‍.എല്‍.ബി. പരീക്ഷകളില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ പ്രസിദ്ധീകരിച്ച ടൈംടേബിള്‍ പ്രകാരം തന്നെ പരീക്ഷകള്‍ നടക്കും.

എന്‍.ആര്‍.ഐ. സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ബ്രാഞ്ചുകളിലെ എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 27-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും 1000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം 30-ന് മുമ്പ് കോളേജില്‍ സമര്‍പ്പിക്കണം. http://uoc.ac.in, [email protected], 9539033666, 9188400223, 0494 2400223)

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് 2019 സ്‌കീം, 2019 പ്രവേശനം റഗുലര്‍, 2017, 2018 പ്രവേശനം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ജനുവരി 2021 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

1, 2, 3, 4 സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് 2001 മുതല്‍ 2009 വരെ പ്രവേശനം നോണ്‍ സി.യു.സി.എസ്.എസ്. വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 1-ന് തുടങ്ങും. 24 മുതല്‍ പരീക്ഷാഭവന്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് വിതരണം തുടങ്ങും.

പരീക്ഷാ ഫലം

2019 സ്‌കീം ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് / കോഴ്‌സ് വര്‍ക്ക് പരീക്ഷ

അറബിക്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എക്കണോമിക്‌സ്, എഡ്യുക്കേഷന്‍, ഇംഗ്ലീഷ്, ഫിഷറീസ്, ഹിന്ദി, ഹിസ്റ്ററി, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, മലയാളം, മാത്തമറ്റിക്‌സ്, നാനോ സയന്‍സ് ആന്റ് ടെക്‌നോളജി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി വിഷയങ്ങളിലെ പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് / കോഴ്‌സ് വര്‍ക്ക് ജൂലൈ 2020 പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 15 വരെയും പിഴയോടു കൂടി 20 വരെയും അപേക്ഷിക്കാം. പരീക്ഷ അതാത് പഠന വിഭാഗങ്ങളില്‍ 11, 12, 13 തീയതികളില്‍ നടക്കും.

0 Comments

Related NewsRelated News