കോട്ടയം: കോവിഡ് ബാധ മൂലമോ അനുബന്ധ പ്രശ്നങ്ങളാലോ എംബിഎ സ്പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന (2015 അഡ്മിഷൻ) വിദ്യാർത്ഥികൾക്ക് കൂടി പരീക്ഷ എഴുതാൻ അവസരം. ഇതിലേക്കുള്ള അപേക്ഷകൾ സെപ്തംബർ 10 ന് മുൻപ് സമർപ്പിക്കണം. പരീക്ഷാ ഫീസിനും സി.വി. ക്യാംപ് ഫീസിനും പുറമെ സ്പെഷ്യൽ ഫീസായി 5250 രൂപയും epay. mgu.ac.in മുഖേന അടയ്ക്കണം. അപേക്ഷയോടൊപ്പം അദാലത്ത് സ്പെഷ്യൽ മേഴ്സി ചാൻസ് എം.ബി.എ പരീക്ഷയുടെ ഹാൾ ടിക്കറ്റും അപ് ലോഡ് ചെയ്യണം. അപേക്ഷയും അനുബന്ധ രേഖകളും ar12exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും അയക്കണം.
JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
പരീക്ഷാ തിയതി
മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.എസ്. – 2017ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ – മേഴ്സി ചാൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം സെപ്തംബർ 22, ഒക്ടോബർ ആറ് തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ.

പരീക്ഷഫലം
2021 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ് സി. ഫിസിക്സ് (സി.എസ്.എസ്. – 2019-2021 ബാച്ച് – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
0 Comments