മലപ്പുറം: കോവിഡ് കാലത്തെ തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ വഴി കുട്ടികൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ മലപ്പുറം ജില്ലാപഞ്ചായത്ത് എടപ്പാൾ ഡിവിഷന്റെ പരിശീലന പരിപാടി. പത്താം ക്ലാസ് വിദ്യാർത്ഥികളിൽ കാണപ്പെടുന്ന ഇത്തരം സംഘർഷങ്ങളെ ലഘൂകരിക്കാനും മറ്റു സമ്മർദ്ദങ്ങളെ അതിജീവിക്കാനുമായാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് എടപ്പാൾ ഡിവിഷന്റെ ആഭിമുഖ്യത്തിൽ “SUCCESS PATH – 2K21” സംഘടിപ്പിക്കുന്നത്. പരിശീലന പരിപാടി സെപ്റ്റംബർ 5ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് അംഗം അഡ്വ. പി.പി.മോഹൻദാസ് അധ്യക്ഷനാകും. കെ.ടി. ജലീൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. കെ. റഫീഖ തുടങ്ങിയവർ പങ്കെടുക്കും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും പ്രത്യേകിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിദ്യാർത്ഥികളിലെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ ‘സക്സസ് പാത്ത്’
Published on : September 01 - 2021 | 9:30 pm

Related News
Related News
കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
SUBSCRIBE OUR YOUTUBE CHANNEL...
കളമശ്ശേരി ഗവ. ഐടിഐ ക്യാംപസില്‍ അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്സുകൾ
SUBSCRIBE OUR YOUTUBE CHANNEL...
പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം: അപേക്ഷ ഫെബ്രുവരി 15വരെ
SUBSCRIBE OUR YOUTUBE CHANNEL...
പത്താംതരം, പ്ലസ് ടു തുല്യതാകോഴ്സ്: രജിസ്ട്രേഷൻ തുടങ്ങി
SUBSCRIBE OUR YOUTUBE CHANNEL...
0 Comments