പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പരീക്ഷകളിൽ മാറ്റം.. മൂല്യനിർണയം 6മുതൽ: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ

Sep 1, 2021 at 5:32 pm

Follow us on

തേഞ്ഞിപ്പലം:സെപ്റ്റംബർ 8ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റര്‍ ബി.ടെക്. 2014 സ്‌കീം ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും 2016 പ്രവേശനം നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും (സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ്), 2014, 2015 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും 2009 സ്‌കീം 2014, 2015 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 16-ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍

സ്പെഷ്യൽ പരീക്ഷ
റഗുലര്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വർക്കുള്ള സ്‌പെഷ്യല്‍ പരീക്ഷ സപ്തംബര്‍ 14 മുതൽ ആരംഭിക്കും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകള്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍  2016-2018 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 4 വരെയും 170 രൂപ പിഴയോടെ 7 വരെയും ഫീസടച്ച് 9 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

2018 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ സി.യു.സി.ബി.സി.എസ്.എസ്. -യു.ജി. നാലാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 4 വരെയും 170 രൂപ പിഴയോടെ 7 വരെയും ഫീസടച്ച് 9 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സെന്‍ട്രലൈസ്ഡ് വാല്വേഷന്‍ ക്യാമ്പ്

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. സി.ബി.സി.എസ്.എസ്. റഗുലര്‍, സി.യു.സി.എസ്.എസ്. സപ്ലിമെന്ററി നവംബര്‍ 2020 പരീക്ഷകളുടെ സെന്‍ട്രലൈസ്ഡ് വാല്വേഷന്‍ ക്യാമ്പ് സപ്തംബര്‍ 6-ന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കും. അദ്ധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

\"\"

പരീക്ഷാ ഫലം

2019 പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോ ബയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം.

Follow us on

Related News