തിരുവനന്തപുരം: കേരള സർവകലാശാല 2021-22 അദ്ധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദപ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനമ്പറും പാസ് വേർഡും ഉപയോഗിച്ച് http://admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങൾ വെബ്സൈറ്റിൽ)
സെപ്റ്റംബർ 5-ന് വൈകുന്നേരം 5 മണിയ്ക്കകം ഓൺലൈനായി അടച്ച് തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. പ്രസ്തുത വിവരങ്ങൾ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. മേൽപറഞ്ഞ രീതിയിൽ സർവകലാശാല ഫീസ് അടയ്ക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ്റദ്ദാക്കുന്നതാണ്, മാത്രമല്ല തുടർ അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ്
ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിനായി സർവകലാശാല ഫീസ് മേൽപറഞ്ഞ രീതിയിൽ അടയക്കേണ്ടതാണ്.
വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാലഫീസ് അടച്ച് അലോട്ട്മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കിൽ ഹയർ ഓപ്ഷനുകൾ സെപ്റ്റംബർ 5 വൈകിട്ട് 5 മണിക്ക് മുമ്പായി നീക്കം ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കപ്പെടുന്നതും അപ്രകാരം ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്. അലോ
ട്ട്മെന്റ് ലഭിച്ചവർ രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം കോളജുകളിൽ പ്രവേശനത്തിനായി ഹാജരായാൽ മതി.
പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചു
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ...