കോവിഡ് സ്പെഷ്യൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

Aug 16, 2021 at 4:19 pm

Follow us on

തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്), മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2019 റഗുലർ പരീക്ഷകൾ കോവിഡ് കാരണം എഴുതാൻ സാധിക്കാത്തവർക്കുള്ള കോവിഡ്-19 സ്പെഷ്യൽ പരീക്ഷക്ക് അപേക്ഷിച്ചവരിൽ അർഹരായവരുടെ പേരുവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാ ഫലങ്ങൾ

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

രണ്ടാം വർൽ അഫ്സലുൽ ഉലമ പ്രിലിമിനറി റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സപ്തംബർ 7 വരെ അപേക്ഷിക്കാം.

എസ്.‍ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്. അഞ്ചാം സെമസ്റ്റർ നവംബർ 2020 റഗുലർ,സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.

\"\"

കോവി‍ഡ് മാനദണ്ഡങ്ങൾ പുതുക്കി

കോവിഡ്-19 രണ്ടാം തരംഗ പശ്ചാത്തലത്തിൽ സർവകലാശാല നിശ്ചയിച്ച വിവിധ പരീക്ഷകളുടെ നടത്തിപ്പിനായി പാലിക്കേണ്ട പുതുക്കിയ മാർഗനിർദ്ദേശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ ബി.എഡ്. നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

ഒന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി  നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ തിയതികൾ

ലോ കോളജുകളിലെ 2017 മുതൽ പ്രവേശനം നാലാം സെമസ്റ്റർ എൽ.എൽ.എം. മാർച്ച് 2021 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ സപ്തംബർ 15-ന് നടക്കും.

2018 മുതൽ പ്രവേശനം രണ്ട് വർഷ ബി.പി.എഡ്. ഏപ്രിൽ 2021 നാലാം സെമസ്റ്റർ, നവംബർ 2020 ഒന്നാം സെമസ്റ്റർ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം 13, 14 തീയതികളിൽ തുടങ്ങും.

എം.പി.എ‍ഡ്. 2019 പ്രവേശനം മൂന്നാം സെമസ്റ്റർ നവംബർ 2020, 2016-2018 പ്രവേശനം മൂന്നാം സെമസ്റ്റർ ഏപ്രിൽ 2021 റഗുലർ പരീക്ഷകൾ 13-ന് തുടങ്ങും.

Follow us on

Related News