പ്രധാന വാർത്തകൾ
നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

ബിരുദ രജിസ്ട്രേഷന് ഒ.ടി.പി. നിര്‍ബന്ധം: പരീക്ഷാ വിവരങ്ങളടക്കമുള്ള ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

Aug 5, 2021 at 6:43 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലേക്കായി നടത്താനിരിക്കുന്ന ബിരുദ പ്രവേശനത്തിന് ഒ.ടി.പി. നിര്‍ബന്ധം. പ്രവേശന പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്വന്തം മൊബൈല്‍ നമ്പറോ രക്ഷിതാക്കളുടെ നമ്പറോ നല്‍കണം. ഇതിലേക്ക് വരുന്ന ഒ.ടി.പി. നല്‍കിയാല്‍ മാത്രമേ ക്യാപ് ഐഡിയും പാസ് വേഡും ലഭിക്കൂ. ഒരു മൊബൈല്‍ നമ്പറില്‍ ഒരു വിദ്യാര്‍ഥിക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ. മൊബൈല്‍ നമ്പര്‍ തെറ്റുകയോ മറ്റാരുടേതെങ്കിലും ഉപയോഗിക്കുകയോ ചെയ്യുന്നത് രജിസ്ട്രേഷനെ ബാധിക്കാനിടയുണ്ടെന്ന് പ്രവേശന ഡയറക്‌ട്രേറ്റ് അറിയിച്ചു.

\"\"

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, എം.എസ് സി. ജനറല്‍ ബയോടെക്‌നോളജി ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

2018, 2019 ബാച്ച് മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫാഷന്‍ ടെക്‌നോളജി നവംബര്‍ 2019, 2020 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 16-ന് തുടങ്ങും.

അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 9-ന് തുടങ്ങും.

സെക്യൂരിറ്റി ഓഫീസര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ 13-ന് മുമ്പായി യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും മറ്റു നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Follow us on

Related News

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...