പ്രധാന വാർത്തകൾ

പരീക്ഷകൾ മാറ്റി: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jul 22, 2021 at 5:37 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല 24-ന് നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

\"\"

പരീക്ഷാ ടൈംടേബിൾ

രണ്ടാം സെമസ്റ്റർ ബി.വോക്. ഒപ്ടോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്ക്സ്, മൂന്നാം സെമസ്റ്റർ എം.ബി.എ. ഹെൽത്ത് കെയർ മാനേജ്മെന്റ്, അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി, ഒമ്പതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്), സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., മൂന്നാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

\"\"

ENGLISH PLUS https://wa.me/+919895374159

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ എം.എ. മലയാളം, സാൻസ്ക്രിറ്റ് സാഹിത്യ സ്പെഷ്യൽ, സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ, സോഷ്യോളജി നവംബർ 2019 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

\"\"

പരീക്ഷാഫലം

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.എ. ഫോക്ക്ലോർ സ്റ്റഡീസ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

റൂംബോയ് കം ബെയറർ അഭിമുഖം

സർവകലാശാല റൂം ബോയ് കം ബെയറർ തസ്തികയിലേക്ക് താൽക്കാലികനിയമനത്തിനായി അപേക്ഷിച്ചവരിൽ സർട്ടിഫിക്കറ്റ് പരിശോധനക്കു ശേഷം യോഗ്യരായവർക്കുള്ള അഭിമുഖം 28-ന് കാലത്ത് 9.30-ന് സർവകലാശാല ഭരണവിഭാഗത്തിൽ നടക്കുന്നു. യോഗ്യരായവരുടെ പേരുവിവരങ്ങളും നിർദ്ദേശങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ.

\"\"

യു.ജി.സി. – എച്ച്. ആർ.ഡി.സി. പ്രോഗ്രാമുകൾ

സർവകലാശാല യു.ജി.സി.-എച്ച്.ആർ.ഡി.സി. 2021-22 സാമ്പത്തിക വർഷം നടത്തുന്ന ഇൻഡക്ഷൻ പ്രോഗ്രാമുകൾ, റിഫ്രഷർ കോഴ്സുകൾ, ഷോർട് ടേം കോഴ്സുകൾ, വർക്ക് ഷോപ്പുകൾ, മറ്റു പ്രോഗ്രാമുകൾ എന്നിവയുടെ വിശദവിവരങ്ങൾ എച്ച്.ആർ.ഡി.സി. വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഫോൺ 0494 2407 350, 351.

റിസർച്ച് എത്തിക്സ് ആന്റ് മെത്തഡോളജി ഹ്രസ്വകാല പ്രോഗ്രാം

സർവകലശാല ഹ്യൂമൺ റിസോഴ്സ് ഡവലപ്മെന്റ് സെന്റർ കോളേജ്, സർവകലാശാലാ അധ്യാപകർക്കു വേണ്ടി ആഗസ്ത് 11 മുതൽ 17 വരെ റിസർച്ച് എത്തിക്സ് ആന്റ് മെത്തഡോളജി ഹ്രസ്വകാല കോഴ്സ് നടത്തുന്നു. ഏത് വിഷയങ്ങൾ പഠിപ്പിക്കുന്നവർക്കും പങ്കെടുക്കാം. ആഗസ്ത് 2-നു മുമ്പായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. ഫോൺ 0494 2407 350, 351.

Follow us on

Related News