പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ്‌ സർവകലാശാല എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

May 26, 2021 at 10:39 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവിഭാഗം, സർവകലാശാല സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളജുകൾ എന്നിവയിലേക്കുള്ള 2021-ലെ പാർട്ട് ടൈം, ഫുൾടൈം എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ 187 രൂപയും മറ്റുള്ളവർ 555 രൂപയും ഫീസടച്ച് ജൂൺ 14-ന് മുമ്പായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

\"\"

സ്വാശ്രയ കോളേജിലെ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈൻ രജിസ്റ്റർ ചെയ്യണം. ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷയുടെ പ്രിന്റ്ഔട്ട്, ചലാൻ രശീതി, എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ജൂൺ 16-ന് മുമ്പായി സർവകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠന വകുപ്പുതലവന് സമർപ്പിക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ, ഫോൺ 0494 2407017, 2407363.

\"\"

Follow us on

Related News