പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ബിരുദ വിദ്യാർത്ഥികൾക്ക് കോളജ് മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം

Apr 19, 2021 at 4:25 pm

Follow us on

\"\"

കോട്ടയം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ അഞ്ചാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്ക് (സി.ബി.സി.എസ്.എസ്.) 2021-22 അദ്ധ്യയന വർഷത്തിൽ കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾ നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ
ചെയ്തിരിക്കണം. കോളജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളജുകളിൽ തമ്മിലും,
സ്വാശ്രയ കോളജുകൾ തമ്മിലും അനുവദിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷകളുടെ മാർക്ക്
ലിസ്റ്റ് സഹിതം അപേക്ഷിക്കണം.

പഠിക്കുന്ന കോളജിലെ പ്രിൻസിപ്പാളിന്റെ ശുപാർശയോടെ 1050/- രൂപ ഫീസ് അടച്ച് ചേരാൻ ഉദ്ദേശിക്കുന്ന കോളജിൽ മെയ് 5 ന് മുൻപായി സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575/- രൂപ കൂടി അടയ്ക്കേണ്ടതാണ്. അപേക്ഷ സർവകലാശാല രജിസ്ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി മെയ് 12.
വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നിശ്ചിത തീയതിക്ക്
ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

\"\"

Follow us on

Related News