പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കേരളസർവകലാശാല മാറ്റിയ പരീക്ഷകൾ: പരീക്ഷാ ഫീസ്, സ്പെഷ്യൽ പരീക്ഷകൾ അടക്കമുള്ള ഇന്നത്തെ വാർത്തകൾ

Apr 16, 2021 at 6:35 pm

Follow us on

തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിൽ 15, 17 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ., യു.ജി. (അണ്ടർ ഗ്രാജേറ്റ്) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 30, മെയ് 3 എന്നീ തീയതികളിൽ നടത്തും. ആറാം സെമസ്റ്റ്റിന്റെ പ്രോജക്ട് റിപ്പോർട്ടുകൾ മെയ് 10ന് മുൻപായി അതതു കോളജുകളിൽ സമർപ്പിക്കണം.
കേരളസർവകലാശാല ഏപ്രിൽ 15ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ്
(പഞ്ചവത്സരം) എൽ.എൽ.ബി., പ്രാപർട്ടി ലോ പരീക്ഷ ഏപ്രിൽ 21 ലേക്ക് പുനഃക്രമീകരിച്ചു .

\"\"


കേരളസർവകലാശാല ഏപ്രിൽ 22 ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ല്./എം.എം.സി.ജെ. (റെഗുലർ, സപ്ലിമെന്ററി/മേഴ്സി) പരീക്ഷകൾ ഏപ്രിൽ 26 മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) സ്പെഷ്യൽ പരീക്ഷ

കോവിഡ് കാരണം രണ്ടാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ.എൽ.ബി. ഡിഗ്രി, സെപ്റ്റംബർ 2020 എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക്
പെഷ്യൽ പരീക്ഷ എഴുതാം. സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാം, കോഴ്സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റേയോ തദ്ദേശ സ്വയംഭരണ വകുപ്പിന്റേയോ സാക്ഷ്യപതങ്ങൾ സഹിതം ഏപ്രിൽ 26 ന് മുൻപ് അതത് കോളജ് പ്രിൻസിപ്പാൾമാർക്ക് സമർപ്പിക്കേണ്ടതാണ്.

\"\"

പ്രാക്ടിക്കൽ

കേരള സർവകലാശാല ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ ബി.പി.എ. (വോക്കൽ)
പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 19 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത
കോളജിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

പരീക്ഷാഫീസ്

കേരളസർവകലാശാല മെയ് 17 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എ.എസ്.
എൽ.പി. ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രിൽ 21 വരെയും 150 രൂപ പിഴയോടെ
ഏപ്രിൽ 24 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 27 വരെയും അപേക്ഷിക്കാം.

\"\"

Follow us on

Related News