editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ്‌വണ്‍ സീറ്റൊഴിവുകളിലേക്ക് പ്രവേശനം നേടാം; അവസാന തീയതി 27വീട്ടിലേക്ക് ഒരുമിച്ച് വന്നത് പിഎസ്‌സിയുടെ ഇരട്ട അപ്പോയിന്‍റ്മെന്റ് ലെറ്റര്‍; ഇരട്ടകളുടെ കുടുംബത്തിനിത് ഇരട്ടിസന്തോഷംനബാര്‍ഡില്‍ ഡവലപ്മെന്റ് അസിസ്റ്റന്റായി ചേരാം; 177 ഒഴിവുകള്‍ഭാരത് ഇലക്ട്രോണിക്സില്‍ പ്രൊജക്ട് എന്‍ജിനീയര്‍, ട്രെയിനി തസ്തികകളിലേക്ക് അപേക്ഷിക്കാം; പ്രതീക്ഷിക്കുന്നത് 100 ഒഴിവുകള്‍പ്ലസൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് 26ന്: 30നകം പ്രവേശനം പൂർത്തിയാക്കാൻ ശ്രമംഇന്നത്തെ പരീക്ഷ മാറ്റിവെച്ചു, കണ്ണൂർ സർവകലാശാല പുന:ക്രമീകരിച്ച പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾസ്‌കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിമയനംകൗൺസലിങ് ഡിപ്ലോമ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ: എംജി സർവകലാശാല വാർത്തകൾബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ്, എംഎഡ് അപേക്ഷയിലെ തെറ്റ് തിരുത്താം, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ      

കേരളസർവകലാശാല മാറ്റിയ പരീക്ഷകൾ: പരീക്ഷാ ഫീസ്, സ്പെഷ്യൽ പരീക്ഷകൾ അടക്കമുള്ള ഇന്നത്തെ വാർത്തകൾ

Published on : April 16 - 2021 | 6:35 pm

തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിൽ 15, 17 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ., യു.ജി. (അണ്ടർ ഗ്രാജേറ്റ്) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 30, മെയ് 3 എന്നീ തീയതികളിൽ നടത്തും. ആറാം സെമസ്റ്റ്റിന്റെ പ്രോജക്ട് റിപ്പോർട്ടുകൾ മെയ് 10ന് മുൻപായി അതതു കോളജുകളിൽ സമർപ്പിക്കണം.
കേരളസർവകലാശാല ഏപ്രിൽ 15ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ്
(പഞ്ചവത്സരം) എൽ.എൽ.ബി., പ്രാപർട്ടി ലോ പരീക്ഷ ഏപ്രിൽ 21 ലേക്ക് പുനഃക്രമീകരിച്ചു .


കേരളസർവകലാശാല ഏപ്രിൽ 22 ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ല്./എം.എം.സി.ജെ. (റെഗുലർ, സപ്ലിമെന്ററി/മേഴ്സി) പരീക്ഷകൾ ഏപ്രിൽ 26 മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) സ്പെഷ്യൽ പരീക്ഷ

കോവിഡ് കാരണം രണ്ടാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ.എൽ.ബി. ഡിഗ്രി, സെപ്റ്റംബർ 2020 എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക്
പെഷ്യൽ പരീക്ഷ എഴുതാം. സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാം, കോഴ്സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റേയോ തദ്ദേശ സ്വയംഭരണ വകുപ്പിന്റേയോ സാക്ഷ്യപതങ്ങൾ സഹിതം ഏപ്രിൽ 26 ന് മുൻപ് അതത് കോളജ് പ്രിൻസിപ്പാൾമാർക്ക് സമർപ്പിക്കേണ്ടതാണ്.

പ്രാക്ടിക്കൽ

കേരള സർവകലാശാല ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ ബി.പി.എ. (വോക്കൽ)
പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 19 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത
കോളജിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫീസ്

കേരളസർവകലാശാല മെയ് 17 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എ.എസ്.
എൽ.പി. ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രിൽ 21 വരെയും 150 രൂപ പിഴയോടെ
ഏപ്രിൽ 24 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 27 വരെയും അപേക്ഷിക്കാം.

0 Comments

Related News