പ്രധാന വാർത്തകൾ

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കേന്ദ്രത്തില്‍ വീണ്ടും മാറ്റം: എം.എസ്.ഡബ്ല്യു. പരീക്ഷാഫലം അടക്കമുള്ള ഇന്നത്തെ വാർത്തകൾ

Apr 16, 2021 at 4:04 pm

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ ബി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷാ സെന്ററിൽ മാറ്റം. ഒറ്റപ്പാലം എന്‍.എസ്.എസ്. ട്രെയ്‌നിംഗ് കോളജ് പരീക്ഷാകേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 19, 20 തീയതികളിലേക്ക് മാറ്റിയ ഇംഗ്ലീഷ്, മലയാളം പരീക്ഷകള്‍ക്ക് ഒറ്റപ്പാലം, മണിശേരി എ.എം.സി. ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇൻസ്റ്റിറ്റ്യൂഷനിൽ പരീക്ഷയ്ക്കായി എത്തണം. നേരത്തെ അനുവദിച്ച ഹാള്‍ടിക്കറ്റുമായി പരീക്ഷ എഴുതാം.

\"\"

അറബിക് യു.ജി.സി. നെറ്റ് കോച്ചിങ്

കാലിക്കറ്റ് സര്‍വകലാശാല ഇസ്ലാമിക് ചെയറില്‍ അറബിക് വിഷയത്തില്‍ യു.ജി.സി. നെറ്റ് കോച്ചിംഗ് ക്ലാസ്സുകള്‍ ഏപ്രില്‍ 19-ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736418428, 8129907344 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

\"\"

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2016 സിലബസ്, രണ്ട് വര്‍ഷ അദീബെ ഫാസില്‍ ഉറുദു പ്രിലിമിനറി ഏപ്രില്‍, മെയ് 2021 ഒന്നാം വര്‍ഷ പരീക്ഷക്ക് പിഴ കൂടാതെ 29 വരേയും 170 രൂപ പിഴയോടെ മെയ് 3 വരേയും ഫീസടച്ച് മെയ് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

\"\"

അഫിലിയേറ്റഡ് കോളജുകളിലെ 2019 സ്‌കീം, 2019 മുതല്‍ പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും 2018 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും അഫിലിയേറ്റഡ് കോളേജുകളിലെ 2017, 2018 പ്രവേശനം സി.യു.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 26 വരേയും 170 രൂപ പിഴയോടെ 28 വരേയും ഫീസടച്ച് 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

\"\"

2015 സിലബസ് 2018 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ ഹിയറിംഗ് ഇംപയര്‍മെന്റ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരേയും 170 രൂപ പിഴയോടെ 24 വരേയും ഫീസടച്ച് 26 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

\"\"

അഫിലിയേറ്റഡ് കോളജുകളിലെ 2016 സ്‌കീം, 2016 മുതല്‍ പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരേയും 170 രൂപ പിഴയോടെ 26 വരേയും ഫീസടച്ച് 28 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

\"\"

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്.-പി.ജി.മൂന്നാം സെമസ്റ്റര്‍ എം.എസ്.സി., എം.കോം. നവംബര്‍ 2020 റഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-നും 2018 സ്‌കീം, 2014, 2017, 2018 പ്രവേശനം രണ്ടാം വര്‍ഷ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മെയ് 10-നും ആരംഭിക്കും.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 30 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

\"\"

Follow us on

Related News