ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പൂർത്തിയായി. ഇപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഗ്രിയൽ നിഷാങ്കും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തുകയാണ്.

ഇതിനുശേഷം പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിക്കും. സിബിഎസ്ഇ പരീക്ഷ മാറ്റുന്ന വിഷയത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നാണ് വിവരം. മെയ് 4 മുതലാണ് പരീക്ഷകൾ നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും നിരന്തരം ആവശ്യപ്പെട്ടത്തിനെ തുടർന്നാണ് ഇപ്പോൾ പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ടത്.

യോഗം അല്പംസമയം മുൻപാണ് പൂർത്തിയായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരുമായി ചേരുന്ന യോഗത്തിന് ശേഷം ബന്ധപ്പെട്ട വിശദീകരണം പുറത്തുവരും.
