പരീക്ഷാ സമയം പുനക്രമീകരിച്ചു, പിഎച്ച്ഡി പ്രവേശന പരീക്ഷ അന്തിമഫലം: എംജി സർവകലാശാല വാർത്തകൾ

കോട്ടയം: 2020 നവംബർ 27, 28, 29 തീയതികളിൽ കോട്ടയം സി.എം.എസ്. കോളജിൽ നടന്ന പിഎച്ച്.ഡി. എൻട്രൻസ് പരീക്ഷയുടെ അന്തിമഫലം പ്രസിദ്ധീകരിച്ചു.

അപേക്ഷ തീയതി നീട്ടി

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ എം.ബി.എ. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാം.

പരീക്ഷാ സമയം പുനക്രമീകരിച്ചു

നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2017, 2018 അഡ്മിഷൻ) പരീക്ഷകളുടെ സമയക്രമം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയായി (വെള്ളിയാഴ്ചകളിൽ രണ്ടുമുതൽ അഞ്ചുവരെ) പുനക്രമീകരിച്ചു.

Share this post

scroll to top