കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാലയായ ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയും ഫാറൂഖ് കോളജും ചേർന്ന് വിജ്ഞാന വ്യാപന മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കും. ഇതു സംബന്ധിച്ച ധാരണപത്രം ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാല രജിസ്ട്രാർ ഡോ. പി. എൻ. ദിലീപ്, ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ. എം. നസീർ എന്നിവർ ഒപ്പുവെച്ചു.

സർവകലാശാല വൈസ് ചാൻസിലർ ഡോ. പി. എം. മുബാറക് പാഷ, പ്രൊ വൈസ് ചാൻസിലർ ഡോ. എസ്. വി. സുധീർ, ഫാറൂഖ് കോളേജ് മാനേജർ സി. പി. കുഞ്ഞുമുഹമ്മദ്, സിന്ഡിക്കേറ്റ് അംഗം ഡോ കെ പി പ്രേംകുമാർ, ഡോ എൻ ഇ രാജീവ് എന്നിവർ സന്നിഹിധരായിരുന്നു.
ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വിവിധ വിഷയങ്ങളുടെ പാഠ്യപദ്ധതികൾ തയ്യാറാകാൻ വേണ്ടിയുള്ള ദ്വിദിന ശില്പശാലയും ഫാറൂഖ് കോളജ നടന്നു. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. എം. നസീർ ശില്പശാല ഉദ്ഘാടനം ചെയ്തു.


0 Comments