ചെന്നൈ: കോവിഡ് വ്യാപനം ഏറിയതിനെ തുടർന്ന് തമിഴ്നാട്ടിലെ വിദ്യാലയങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചുപൂട്ടി. കോവിഡ് ചട്ടം ലംഘിച്ച് ക്ലാസുകൾ നടത്തിയ സ്വകാര്യ സ്കൂളുകൾക്കെതിരെ സർക്കാർ നടപടി എടുത്തു. 9,10,11ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കഴിഞ്ഞ മാസം പുന:രാരംഭിച്ച റഗുലർ ക്ലാസുകളാണ് നിർത്തലാക്കിയത്.

തഞ്ചാവൂരിലെ 11 വിദ്യാലയങ്ങളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളും അടച്ചുപൂട്ടി.
തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ തമിഴ്നാട്ടിൽ കോവിഡ് വ്യാപനം ഏറുകയായിരുന്നു.


0 Comments