ന്യൂഡല്‍ഹി: സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷാഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. രാജ്യത്തെ 33 സൈനിക് സ്‌കൂളുകളിലെ പ്രവേശനത്തിനായി നടത്തിയ ആള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ എന്‍ട്രന്‍സ് എക്‌സാമിന്റെ (എ.ഐ.എസ്.എസ്.ഇ.ഇ) ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം പരിശോധിക്കുവാന്‍ https://aissee.nta.nic.in/WebInfo/Page/Page?PageId=1&LangId=P എന്ന വെബ്‌സൈറ്റ് കാണുക. പ്രവേശനത്തിന് യോഗ്യത നേടിയ കുട്ടികളുടെ സ്‌കൂള്‍തല, ക്ലാസ്സ് തല, കാറ്റഗറി തല ലിസ്റ്റ് എന്‍.ടി.എ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആറ്, ഒന്‍പത് ക്ലാസ്സുകളിലെ പ്രവേശനത്തിനായുള്ള പരീക്ഷ ഫെബ്രുവരി ഏഴിനാണ് നടന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാം
JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE...