editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ: അപേക്ഷ 8വരെകുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതിഎൻജിനീയറിങ് കോളജിൽ ഡിമാൻഡ് കംപ്യൂട്ടർ സയൻസിന്പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 26, 27 തീയതികളിൽ: ഫലം 26ന് രാവിലെ 9ന്ബിടെക് ലാറ്ററല്‍ എന്‍ട്രിക്കുള്ള ട്രയല്‍ അലോട്ട്മെന്റ്: ഒന്നാം അലോട്മെന്റ് 27ന്പ്ലസ് വൺ (വി.എച്ച്.എസ്.ഇ) വൈറ്റിങ് ലിസ്റ്റ് പ്രവേശനം: അവസാന തീയതി 27

എന്‍ജിനീയറിങ് പ്രവേശനം; യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തി എ.ഐ.സി.ടി.ഇ

Published on : March 12 - 2021 | 4:03 pm

ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് വരുത്തി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ). എന്‍ജിനീയറിങ് പ്രവേശനത്തിന് ഇനി
പ്ലസ്ടുതലത്തില്‍ കണക്ക്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. ഇതോടെ കൊമേഴ്‌സ്, മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്‍ജിനീയറിങ് പഠിക്കാം. 2021-22 അധ്യായന വര്‍ഷത്തേക്കായി പ്രസിദ്ധീകരിച്ച അപ്രൂവല്‍ ഹാന്‍ഡ്ബുക്കിലാണ് ഇക്കാര്യം എ.ഐ.സി.ടി.ഇ വ്യക്തമാക്കിയത്.

പുതുക്കിയ അപ്രൂവല്‍ ഹാന്‍ഡ്ബുക്ക് പ്രകാരം പ്ലസ്ടു തലത്തില്‍ കംപ്യൂട്ടര്‍ സയന്‍സ്/ ഫിസിക്‌സ്്/കണക്ക് കെമിസ്ട്രി/ ഇലക്ട്രോണിക്‌സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ബയോളജി/ ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസസ്/ ബയോടെക്‌നോളജി/ ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയങ്ങള്‍/ അഗ്രികള്‍ച്ചര്‍/ എന്‍ജിനീയറിങ് ഗ്രാഫിക്‌സ്/ ബിസിനസ് സ്റ്റഡീസ്/ എന്റര്‍പ്രെണര്‍ഷിപ്പ് വിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്ക് (സംവരണവിഭാഗക്കാര്‍ക്ക് 40) നേടി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ജിനിയറിങ്ങിന് അപേക്ഷിക്കാം.

0 Comments

Related News