തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല (2016 മുതല്‍ പ്രവേശനം) രണ്ടാം വര്‍ഷ ബി.എച്ച്.എം. (ഏപ്രില്‍ 2020 റഗുലര്‍) സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന, (2019 സ്കീം 2019 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റുഗലര്‍ പരീക്ഷ 9-ന് നടക്കും.
2017, 2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 22-ന് ആരംഭിക്കും.
സി.യു.സി.എസ്.എസ്.-പി.ജി. 2012 സ്കീം, 2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷ 22-ന് ആരംഭിക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
സി.സി.എസ്.എസ്.-യു.ജി. സ്കീമില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2009 മുതല്‍ 2013 വരെ ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 3, 5, 6 സെമസ്റ്ററുകളിലേക്ക് ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് മാര്‍ച്ച്-20 വരെ അപേക്ഷിക്കാം. ഓരോ സെമസ്റ്ററിനും 500 രൂപ വീതമാണ് രജിസ്ട്രേഷന് ഫീസ്. പരീക്ഷാ ഫീസ് നിരക്ക്, അടക്കേണ്ട തീയതി, പരീക്ഷാ തീയതി എന്നിവ പിന്നീട് അറിയിക്കും.
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജിലെ 2012 സ്കീം, 2019 പ്രവേശനം സി.യു.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 6 വരേയും 170 രൂപ പിഴയോടെ 8 വരേയും ഫീസടച്ച് 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാ ഫലം
കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്പരീക്ഷകളുടെ തടഞ്ഞു വെച്ച ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ ലിങ്ക് വഴി 10-ന് മുമ്പായി അപേക്ഷിച്ച് അപേക്ഷയുടെ പകര്‍പ്പ് 15-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം.
സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.-എസ്.ഡി.ഇ. ബി.എം.എം.സി. അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടേയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 13-ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിച്ച് അപേക്ഷയുടെ പകര്‍പ്പ് 15-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം.
നാലാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16-ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം.

0 Comments