ഡി.എല്‍.എഡ് പ്രവേശനം ; സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് മൂന്നിന്

തിരുവനന്തപുരം: 2020-22 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍, ഹിന്ദി, ഉറുദു,സംസ്‌കൃതം കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് മൂന്നിന് നടക്കും. കോഴിക്കോട് വടകര ഡയറ്റില്‍ സംസ്‌കൃതത്തിനും, ഗവ. വനിത ടി,ടി,ഐ കോഴിക്കോട് , ഗവ. ടി.ടി.ഐ മലപ്പുറം എന്നീ സ്ഥാപനങ്ങളില്‍ ഉറുദുവിനും, എച്ച്.ടി.ടി.ഐ രാമവര്‍മ്മപുരം തൃശൂര്‍, ആര്‍.ഐ.എല്‍.ടി തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളിലും സ്വാശ്രയ സ്ഥാപനങ്ങളായ പെര്‍ഫെക്ട് ടി.ടി.ഐ പെരിന്തല്‍മണ്ണ , മലപ്പുറം , മലബാര്‍ ഹിന്ദി പ്രചാരകേന്ദ്രം കൊണ്ടോട്ടി, മലപ്പുറം ഭാരത് ഹിന്ദി പ്രചാരകേന്ദ്രം അടൂര്‍ പത്തനംതിട്ട എന്നീ സ്ഥാപനങ്ങളില്‍ ഹിന്ദിക്കും സീറ്റ് ഒഴിവുണ്ട്. സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം പത്ത് മണിക്ക് അതത് വിഷയങ്ങളുടെ ടി സ്ഥാപനങ്ങളില്‍ ഹാജരാകണം. 08.09.20 ല്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന യോഗ്യതകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം.

Share this post

scroll to top