വിവിധ സർവകലാശാലകളിലെ സൈക്കോളജി കോഴ്സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് മാസ്‌റ്റേഴ്‌സ് ഇൻ സൈക്കോളജി പഠിക്കാൻ അവസരം. മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലെ അഫിലിയേറ്റഡ് കോളജുകളിൽ സൈക്കോളജി എം.എസ്സി.ക്ക് സൈക്കോളജി/റീഹാബിലിറ്റേഷൻ സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. എം.ജി. സർവകലാശാലയുടെ പഠനവകുപ്പിലെ എം.എസ്.സി. സൈക്കോളജി പ്രോഗ്രാമിലേക്ക് ഏതു വിഷയത്തിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാൻ കഴിയും. കാലിക്കറ്റ് സർവകലാശാല എം.എസ്.സി. അപ്ലൈഡ് സൈക്കോളജിക്ക് സൈക്കോളജിയിലെ ബി.എ./ബി.എസ്.സിയാണ് യോഗ്യത. അഫിലിയേറ്റഡ് കോളേജുകളിൽ എം.എസ്.സി. ക്ലിനിക്കൽ സൈക്കോളജി കോഴ്സിന് സൈക്കോളജി ബി.എ./ബി.എസ്.സി. ആണ് യോഗ്യത.

കണ്ണൂർ സർവകലാശാലാ ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി, അഫിലിയേറ്റഡ് കോളജിലെ കൗൺസലിങ് സൈക്കോളജി എം.എസ്.സി. എന്നിവയ്ക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ സൈക്കോളജി പഠനവകുപ്പു നടത്തുന്ന എം.എസ്.സി. അപ്ലൈഡ് സൈക്കോളജി പ്രവേശനത്തിന് സൈക്കോളജി ബി.എ./ബി.എസ്.സി. ബിരുദമാണ് യോഗ്യത. അഫിലിയേറ്റഡ് കോളജുകളിലെ എം.എസ്.സി. സൈക്കോളജി, എം.എസ്.സി. കൗൺസലിങ് സൈക്കോളജി പ്രോഗ്രാമുകൾക്ക് സൈക്കോളജിയിലെ ബി.എ./ബി.എസ്.സി. ബിരുദം അല്ലെങ്കിൽ സൈക്കോളജി/ആനിമൽ ബിഹേവിയർ/ആനിമൽ ഓർ ഹ്യൂമൻ ഫിസിയോളജി/ചൈൽഡ് ഡെവലപ്മെന്റ്/ കൗൺസലിങ് പഠിച്ചിട്ടുള്ള മറ്റു വിഷയങ്ങളിലെ ബിരുദം ആവശ്യമാണ്.
കേരള സർവകലാശാലയുട കോഴ്സിന് സർവകലാശാല അംഗീകരിച്ച, സൈക്കോളജി/കൗൺസലിങ്ങിലെ ഒരുവർഷത്തെ ഡിപ്ലോമയോ ബി.എഡ്. ബിരുദമോ അധിക യോഗ്യതയായുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം.

Share this post

scroll to top