തിരുവനന്തപുരം: ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടുവും പഠിച്ച് 2019-20 അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം. www.minoritywelfare.kerala.gov.in ൽ ഓൺലൈനായി 28 വരെ അപേക്ഷിക്കാം. ഫോൺ: 0471 2302090, 2300524.

കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ 31വരെ
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ...