മഹിള സമഖ്യ സൊസൈറ്റിയിൽ റിസോഴ്‌സ് പേഴ്‌സൺ: ഇന്റർവ്യൂ ഫെബ്രുവരി 9ന്

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് അവസരം. പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് നിയമനം. ഫെബ്രുവരി 9 നാണ് വാക്ക് ഇൻ ഇന്റർവ്യൂ. 25 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള, ബിരുദ യോഗ്യതയുള്ളവർക്കാണ് അവസരം. അതത് ജില്ലയിലുള്ളവർക്കും രണ്ട് വർഷക്കാലം സാമൂഹ്യ പ്രവർത്തന മേഖലയിൽ പരിചയമുള്ളവർക്കും മുൻഗണന.
ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഫെബ്രുവരി 9ന് രാവിലെ 11 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമനയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് www.keralasamakhya.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top