സർക്കാർ ഉദ്യോഗസ്ഥർക്ക് ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം: ഫെബ്രുവരി 6വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് ഡിപ്പാർട്മെന്റൽ പരീക്ഷയ്ക്കായി ഐ.എം.ജി നടത്തുന്ന ഓൺലൈൻ പരീശീലനത്തിന് ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. ഓഫീസ് സമയം കഴിഞ്ഞായിരിക്കും പരിശീലനം നൽകുക. ഡിപ്പാർട്ടുമെന്റൽ പരീക്ഷയ്ക്ക് പി.എസ്.സിയിൽ അപേക്ഷിച്ച ക്ലാസ് രണ്ട്, ക്ലാസ് മൂന്ന് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കോഴ്‌സ് ഫീസ് 5000 രൂപ. പരിശീലന തിയതിക്കു മുൻപ് ഡയറക്ടർ, ഐ.എം.ജി, തിരുവനന്തപുരം എന്ന പേരിൽ ഡിമാന്റ് ഡ്രാഫ്റ്റായോ പണമായോ ബാങ്ക് അക്കൗണ്ട് വഴിയോ (A/c. No. 57044155939, IFSC: SBIN0070415, State Bank of India, Vikas Bhavan, Thiruvananthapuram) അടയ്ക്കാം. അപേക്ഷകൾ ഡയറക്ടർ, ഐ.എം.ജി വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ, imgtvpm@gmail.com അയക്കണം. കൂടുതൽ വിവരങ്ങൾക്ക് www.img.kerala.gov.in. സന്ദർശിക്കുക.

Share this post

scroll to top