ന്യൂഡൽഹി: ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുമായി സഹകരിച്ചു നടത്തുന്ന പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ജൂലൈ മാസത്തിനു മുൻപായി ഇന്റഗ്രേറ്റഡ് എം.എസ് സി, എം.ടെക്, ഇന്റഗ്രേറ്റഡ് എം.ഇ, എം.ഫിൽ എന്നിവയിലൊന്ന് പൂർത്തിയാക്കുന്നവർക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം 2017 ൽ അല്ലെങ്കിൽ ശേഷമോ നേടിയതായിരിക്കണം. ജസ്റ്റ്, ഗേറ്റ്, നെറ്റ് പരീക്ഷയിൽ ജെ.ആർ.എഫ്. യോഗ്യത വേണം. ഇവയുടെവ്യവസ്ഥകൾ www.iiap.res.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. അപേക്ഷകൾ ജനുവരി 31 വരെ www.iiap.res.in എന്ന പ്രവേശനലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കാം.

0 Comments