പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ വിവിധ തസ്തികകളിൽ നിയമനം

Jan 26, 2021 at 9:03 am

Follow us on

ചെന്നൈ: ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വെള്ള പേപ്പറില്‍ ടൈപ്പ് ചെയ്ത് തപാൽ വഴി ഫെബ്രുവരി 5ന് മുമ്പായി സമർപ്പിക്കണം. തസ്തികകളും യോഗ്യതയും ഒഴിവുകളുടെ എണ്ണവും പ്രായപരിധിയും ക്രമത്തിൽ ചുവടെ ചേർക്കുന്നു.

കുക്ക്: മെട്രിക്കുലേഷനും ഇന്ത്യന്‍ കുക്കിങ് പരിജ്ഞാനവും(10 ഒഴിവുകൾ): 18-25 വയസ്.

ഫാറ്റിഗുമാന്‍: മെട്രിക്കുലേഷനും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും(5 ഒഴിവുകൾ): 18-25 വയസ്.

മള്‍ട്ടി ടാസ്‌ക്കിങ് സ്റ്റാഫ്: മെട്രിക്കുലേഷനും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും(18 ഒഴിവുകൾ): 18-25 വയസ്.

ലൈബ്രേറിയന്‍ ഗ്രേഡ് III (ജനറല്‍): ബിരുദം അല്ലെങ്കില്‍ തത്തുല്യം. ലൈബ്രറി സയന്‍സില്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം(1 ഒഴിവ്): 21-30 വയസ്.

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്: പന്ത്രണ്ടാം ക്ലാസും ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്ക് ടൈപ്പിങ് വേഗവും(5 ഒഴിവുകൾ): 18-25 വയസ്.

\"\"

സി.എം.ഡി.(ഓര്‍ഡിനറി ഗ്രേഡ്): മെട്രിക്കുലേഷനും ഹെവി ഡ്രൈവിങ് ലൈസന്‍സും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും(8 ഒഴിവുകൾ): 18-27 വയസ്

പെയിന്റര്‍: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ അംഗീകൃത സ്ഥാപനത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റും(1 ഒഴിവ്): 18-27 വയസ്.

ഗ്രൗണ്ട്സ്മാന്‍: മെട്രിക്കുലേഷനും ഗ്രൗണ്ട്സ്മാന്‍ ഡ്യൂട്ടിയിലെ അറിവും(8 ഒഴിവുകൾ): 18-25 വയസ്.

ടെയ്ലര്‍: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ സര്‍ട്ടിഫിക്കറ്റും(1 ഒഴിവ്): 18-27 വയസ്.

മസാല്‍ച്ചി: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ അറിവും(2 ഒഴിവുകൾ): 18-25 വയസ്.

മെസ് വെയ്റ്റര്‍: മെട്രിക്കുലേഷനും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും(1 ഒഴിവ്): 18-25 വയസ്.

കേഡറ്റ് ഓര്‍ഡര്‍ലി: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ അറിവും(13 ഒഴിവുകൾ): 18-27 വയസ്.

ധോബി: മെട്രിക്കുലേഷനും മിലിറ്ററി/സിവിലിയന്‍ എന്നിവരുടെ വസ്ത്രങ്ങള്‍ വൃത്തിയായി അലക്കാനുള്ള അറിവും(3 ഒഴിവുകൾ): 18-25 വയസ്.

ഗ്രൂം(ജനറല്‍-വിമുക്തഭടന്മാര്‍): മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിലെ പരിജ്ഞാനവും(1 ഒഴിവ്)

കൂടുതൽ വിവരങ്ങൾക്ക് https://joinindianarmy.nic.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News