തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ജീവനി സെന്റർ ഫോർ വെൽബീയിംഗ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയമുള്ള, റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്കാണ് നിയമനം. താല്പര്യമുള്ളവർ 28ന് രാവിലെ 11ന് അസ്സൽ സർട്ടഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് കോളജ് ഓഫീസിൽ ഹാജരാക്കണം

0 Comments