തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി മെഡിക്കൽ, എൻജിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ കവിയാത്ത പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പരിശീലനം നേടുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 31 മുമ്പായി അസിസ്റ്റന്റ് ജില്ലാ പട്ടിക ജാതി വികസന ഓഫീസർക്ക് മുമ്പാകെ നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04812562503 എന്ന നമ്പറിൽ ബന്ധപ്പെടുക.

0 Comments